Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മധ്യപ്രദേശിൽ ഗണേശ ഘോഷയാത്രക്ക് നേരെ കല്ലേറ്
text_fieldsbookmark_border
ഭോപാൽ: മധ്യപ്രദേശിലെ രത്ലാമിൽ ഗണേശ വിഗ്രഹം വഹിച്ചുള്ള ഘോഷയാത്രക്കുനേരെ കല്ലേറുണ്ടായതിനെ തുടർന്ന് പ്രധാന കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കി. ശനിയാഴ്ച രാത്രി മോച്ചിപുര മേഖലയിൽ 10 ദിവസത്തെ ഗണേശോത്സവ ഭാഗമായി പ്രതിഷ്ഠിക്കാൻ വിഗ്രഹം കൊണ്ടുപോകുന്നതിനിടെയാണ് സംഭവം.
കല്ലെറിഞ്ഞവർക്കെതിരെ നടപടിയാവശ്യപ്പെട്ട് അഞ്ഞൂറോളം പേർ ശനിയാഴ്ച രാത്രി സ്റ്റേഷൻ റോഡ് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.
ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ലാത്തിവീശി. സംഭവസ്ഥലത്തെത്തിയ പൊലീസ് വാഹനത്തിന് നേരെയും അജ്ഞാതരുടെ കല്ലേറുണ്ടായി. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് അധികൃതർ അറിയിച്ചു.
Next Story

