കൊൽക്കത്തയിൽ അമിത് ഷായുടെ റോഡ് ഷോക്ക് നേരെ കല്ലേറ്
text_fieldsെകാൽക്കത്ത: തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായു ടെ ‘റോഡ്ഷോ’ക്ക് നേരെ കൊൽക്കത്തയിൽ കല്ലേറും കരിെങ്കാടിയും. സ്വാമി വിവേകാന്ദൻ ജ നിച്ച വീടിന് സമീപം ബിദാൻ സരണിയിലെ കൽക്കത്ത യൂനിവേഴ്സിറ്റിക്ക് മുന്നിലെ കോളജ് സ്ട്രീറ്റിലാണ് സംഘർഷമുണ്ടായത്.
കാമ്പസിന് മുന്നിലൂടെ അമിത് ഷായുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ ഇടത് വിദ്യാർഥി സംഘടന പ്രവർത്തകരും തൃണമൂൽ കോൺഗ്രസിെൻറ വിദ്യാർഥി വിഭാഗം പ്രവർത്തകരും കരിെങ്കാടികളും ‘അമിത് ഷാ ഗോ ബാക്ക്’ എന്നെഴുതിയ പ്ലക്കാർഡുകളുമായി എത്തുകയായിരുന്നു.
സമീപത്തെ വിദ്യാസാഗർ കോളജിന് പുറത്തുനിന്നും യൂനിവേഴ്സിറ്റി ഹോസ്റ്റലിൽനിന്നും വാഹനവ്യൂഹത്തിനു നേരെ കല്ലേറുണ്ടായി. തുടർന്ന് ബി.ജെ.പി പ്രവർത്തകർ ഹോസ്റ്റലിെൻറ ഗേറ്റ് പൂട്ടിയിടുകയും ഗേറ്റിന് പുറത്തുള്ള ബൈക്കുകൾക്ക് തീവെക്കുകയും ഹോസ്റ്റലിന് നേരെ കല്ലെറിയുകയും ചെയ്തു. ഇതിനിടയിൽ കോളജിന് മുമ്പിലുള്ള കോളജിെൻറ സ്ഥാപകനായ ഇൗശ്വർ ചന്ദ്ര വിദ്യാസാഗറിെൻറ പ്രതിമ ബി.ജെ.പിക്കാർ തകർത്തു. പൊലീസ് രംഗം ശാന്തമാക്കി.
