ഇന്ത്യയിലെത്തി ഹിന്ദുപേര് സ്വീകരിച്ച് ആപ്പിൾ മുൻ സി.ഇ.ഒയുടെ ഭാര്യ; കുംഭമേളയുടെ ഭാഗമാവും
text_fieldsന്യൂഡൽഹി: പ്രയാഗ്രാജിൽ നടക്കുന്ന മഹാകുംഭമേളയുടെ ഭാഗമാകാനായി ഇന്ത്യയിലെത്തി ആപ്പിൾ സ്ഥാപകനും മുൻ സി.ഇ.ഒയുമായ സ്റ്റീവ് ജോബ്സിന്റെ ഭാര്യ ലോറനെ പവൽ ജോബ്സ്. ലോറനെ ഹിന്ദു പേര് സ്വീകരിച്ചുവെന്ന റിപ്പോർട്ടുകളും പുറത്ത് വന്നു. നിരഞ്ജനി അഖാഢയിലെ സന്യാസി കൈലാസാനന്ദ് ഗിരിയാണ് ഇവർക്ക് ഹിന്ദുപേര് നൽകുകയും ചെയ്തുവെന്ന് അറിയിച്ചു. വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിലും അവർ സന്ദർശനം നടത്തി.
ശനിയാഴ്ചയാണ് കൈലാസാനന്ദ ഗിരി മഹാരാജിനൊപ്പം ലോറൻസ് പവൽ കാശി വിശ്വനാഥ ക്ഷേത്രത്തിൽ സന്ദർശനം നടത്തിയത്. ഇതിന് മുമ്പായി ലോറനെ പവൽ കമലയെന്ന പേര് സ്വീകരിച്ചുവെന്നും അഖാഢ അധികൃതർ അറിയിച്ചു. ഗുരുവിനെ കാണുന്നതിന് വേണ്ടിയാണ് അവർ ഇവിടെയെത്തിയത്. അവർക്ക് ഞങ്ങൾ കമലയെന്ന പേര് നൽകി. ഇത് രണ്ടാം തവണയാണ് അവർ ഇന്ത്യയിലെത്തുന്നതെന്നും അഖാഢ അധികൃതർ അറിയിച്ചു.
നിരഞ്ജിനി അഖാഢയുടെ ഭാഗമായി കുംഭമേളയിൽ അവരെ പങ്കെടുപ്പിക്കുമോയെന്ന ചോദ്യത്തിന് അതിന് ശ്രമിക്കുമെന്നായിരുന്നു കൈലാസാനന്ദ ഗിരി മഹാരാജിന്റെ പ്രതികരണം. കുംഭമേളയിൽ സന്ദർശനം നടത്തി സന്യാസിമാരുമായി അവർ കൂടിക്കാഴ്ച നടത്തും. കൂടുതൽ എന്തെങ്കിലും ചെയയണോയെന്നതിൽ അവരാണ് തീരുമാനമെടുക്കേണ്ടതെന്നും കൈലാസാനന്ദ് ഗിരി പറഞ്ഞു.
കാശിവിശ്വനാഥ ക്ഷേത്രത്തിലെ സന്ദർശനത്തിനിടെ കുംഭമേള തടസങ്ങളില്ലാതെ നടക്കാൻ അവർ പ്രാർഥന നടത്തിയെന്ന് നിരഞ്ജന അഖാഢ അധികൃതർ അറിയിച്ചു. ഹിന്ദുകൾ അല്ലാത്തവർക്ക് ശിവലിംഗത്തിൽ തൊടാൻ അനുമതിയില്ലാത്തതിനാൽ പുറത്ത് നിന്നാണ് അവർ പ്രാർഥന നടത്തിയതെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

