സ്റ്റർലൈറ്റ് പ്ലാൻറ് തുറക്കില്ല; ബാബരാംദേവിനെയും സദ്ഗുരുവിനെയും തള്ളി തമിഴ്നാട് സർക്കാർ
text_fieldsചെന്നൈ: തൂത്തുക്കുടി സ്റ്റൈർലൈറ്റിെൻറ കോപ്പർ പ്ലാൻറ് ഇനി തുറക്കില്ലെന്ന് തമിഴ്നാട് സർക്കാർ. തമിഴ്നാട് മന്ത്രിസഭയിലെ അംഗമായ ഡി.ജയകുമാറാണ് സ്റ്റർലൈറ്റ് പ്ലാൻറ് വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്. സ്റ്റർലൈറ്റ് പ്ലാൻറ് ഇനി തുറക്കില്ല. ഇത് തമിഴ്നാട് സർക്കാറിെൻറ ശക്തമായ നിലപാടാണ്. സദ്ഗുരുവിെൻറയും ബാബ രാംദേവിെൻറയും അഭിപ്രായങ്ങൾ കണക്കിലെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ സ്റ്റർലൈറ്റ് പ്ലാൻറിെൻറ ഉടമസ്ഥരായ വേദാന്തയുടെ എക്സിക്യൂട്ടീവ് ചെയർമാൻ അനിൽ അഗർവാൾ യോഗ ഗുരു ബാബരാംദേവിനെ സന്ദർശിച്ചിരുന്നു. ഇതിന് ശേഷം സ്റ്റർലൈറ്റ് പ്ലാൻറിനെതിരായ സമരത്തിൽ അന്താരാഷ്ട്ര ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സാധാരണക്കാരായ ജനങ്ങൾ ഇതിൽ പെട്ടുപോയതാണെന്നും രാംദേവ് ട്വീറ്റ് ചെയ്തിരുന്നു. വൻ വ്യവസായങ്ങൾ രാജ്യത്തിന് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ചെമ്പ് വ്യവസായത്തെ കുറിച്ച് തനിക്ക് അറിയില്ല. എങ്കിലും നമ്മുടെ രാജ്യത്തിന് ചെമ്പ് ആവശ്യമാണ്. അത് നമ്മൾ ഉൽപാദിപ്പിച്ചില്ലെങ്കിൽ ചൈനയിൽ നിന്ന് വാങ്ങേണ്ടി വരും. വ്യവസായശാല കൊണ്ടുള്ള പരിസ്ഥിതി പ്രശ്നങ്ങൾ നിയമങ്ങളിലുടെ പരിഹരിക്കപ്പെടേണ്ടതാണെന്നുമായിരുന്നു സദ്ഗുരുവിെൻറ ട്വീറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
