Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്​റ്റെർലിങ്​ കേസ്​;...

സ്​റ്റെർലിങ്​ കേസ്​; അഹ്​മദ്​ പ​ട്ടേലി​​​െൻറ വീട്ടിൽ എൻഫോഴ്‌സ്‌മെൻറ്​ പരിശോധന

text_fields
bookmark_border
സ്​റ്റെർലിങ്​ കേസ്​; അഹ്​മദ്​ പ​ട്ടേലി​​​െൻറ വീട്ടിൽ എൻഫോഴ്‌സ്‌മെൻറ്​ പരിശോധന
cancel

ന്യൂഡൽഹി: സ്​റ്റെർലിങ്​ ബയോടെക് ലിമിറ്റഡുമായി ബന്ധപ്പെട്ട കേസിൽ മുതിർന്ന കോൺഗ്രസ്​ നേതാവ്​ അഹ്​മദ്​ പ​ട്ടേലി​െന എൻഫോഴ്‌സ്‌മെൻറ്​ ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്​തു. ചേതൻ, നിതിൻ സന്ദേശര എന്നിവരു​ടെ ഉടമസ്​ഥതയിലുള്ള വഡോദര ആസ്ഥാനമായുള്ള കമ്പനിക്കെതിരെ 2017 ഒക്ടോബറിൽ സി.ബി.ഐ കേ​സെടുത്തിരുന്നു.

ഇവരുമായി പ​ട്ടേലിന്​ ബന്ധമുണ്ടെന്ന ആരോപണ​ത്തെ തുടർന്നാണ്​ അന്വേഷണം. കള്ളപ്പണം തടയൽ നിയമപ്രകാരം പ​ട്ടേലി​െൻറ വസതിയിൽ വെച്ചാണ്​ എൻഫോഴ്​സ്മെൻറ്​ സംഘം മൊഴിയെടുക്കുന്നത്​. 65 വയസ്സിനു മുകളിൽ പ്രായമുള്ളതിനാൽ കോവിഡ് -19 ചട്ടങ്ങൾ പാലിച്ചാണ്​ മൊഴി രേഖപ്പെടുത്തുന്നതെന്ന്​ മുതിർന്ന ഇ.ഡി ഉദ്യോഗസ്ഥൻ പറഞ്ഞതായി ദി ഹിന്ദു റിപ്പോർട്ട്​ ചെയ്​തു.

ഇതേ കേസിൽ 2019 ഓഗസ്റ്റിൽ പട്ടേലി​െൻറ മക​െനയും മരുമകൻ ഇർഫാൻ സിദ്ദിഖിനെയും ചോദ്യം ചെയ്തിരുന്നു.

ചേതനും നിതിൻ സന്ദേശരയും 8100 കോടിയുടെ വായ്പ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് ആരോപണം. ഇരുവരും കു​ടുംബത്തോ​ടൊപ്പം രാജ്യംവിട്ടിരുന്നു. ഈ കേസിൽ ഇതുവരെ 14,500 കോടി രൂപയുടെ ആസ്തി എൻഫോഴ്‌സ്‌മെൻറ്​ ഡയറക്ടറേറ്റ് കണ്ടുകെട്ടിയിട്ടുണ്ട്​.

അതേസമയം, മോദിസർക്കാറിനെതിരെ രൂക്ഷവിമർശനം ഉന്നയിക്കുന്ന പ​ട്ടേലിനെ രാഷ്​ട്രീയമായി ഒതുക്കാൻ എൻഫോഴ്​സ്​മെൻറിനെ ദുരുപയോഗം ചെയ്യുകയാണെന്ന്​ പ്രതിപക്ഷ കേന്ദ്രങ്ങൾ ആരോപിച്ചു. ​ഇ​ന്ത്യ -ചൈന സംഘർഷ വേളയിൽ, ചൈനീസ്​ പ്രസിഡൻറുമായി മോദി പുലർത്തുന്ന അടുപ്പവും സന്ദർശന വിവരവുമെല്ലാം വ്യക്​തമാക്കി പ​ട്ടേൽ ആഞ്ഞടിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EDAhmed PatelSterling caseChetanNitinSandesara
Next Story