Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎസ്.ഐ.ആർ രാജ്യമാകെ...

എസ്.ഐ.ആർ രാജ്യമാകെ പൂർത്തിയാക്കാൻ നടപടി തുടങ്ങി

text_fields
bookmark_border
എസ്.ഐ.ആർ രാജ്യമാകെ പൂർത്തിയാക്കാൻ നടപടി തുടങ്ങി
cancel

ന്യൂഡൽഹി: 22 സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും വോട്ടർ പട്ടിക പ്രത്യേക തീവ്ര പരിഷ്കരണം (എസ്.ഐ.ആർ) നടത്തുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നിർദേശം നൽകി. വരുന്ന ഏപ്രിലിൽ എസ്.ഐ.ആർ പ്രക്രിയ തുടങ്ങാൻ ആവശ്യമായ മുന്നൊരുക്കങ്ങൾക്കാണ് കമീഷന്റെ നിർദേശം.

ആന്ധ്രപ്രദേശ്, അരുണാചൽ, ചണ്ഡിഗഢ്, ദാദ-നാഗർഹവേലി, ദാമൻ ദിയു, ഹരിയാന, ഹിമാചൽ, ജമ്മു-കശ്മീർ, ഝാർഖണ്ഡ്, കർണാടക, ലഡാക്ക്, മഹാരാഷ്ട്ര, മണിപ്പൂർ, മേഘാലയ, മിസോറം, നാഗാലാൻഡ്, ത്രിപുര, സിക്കിം, ഡൽഹി, ഒഡിഷ, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർമാർക്കാണ് കമീഷൻ കത്തയച്ചത്.

ഇതോടെ അസം ഒഴികെയുള്ള രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എസ്.ഐ.ആർ പ്രക്രിയ പൂർത്തിയാകും. എൻ.ആർ.സി നടപ്പാക്കിയ അസമിൽ എസ്.ഐ.ആറിന് പകരം എസ്.ആർ ആണ് നടപ്പാക്കിയത്. കേരളമടക്കം മറ്റു സംസ്ഥാനങ്ങളിലും ലക്ഷദ്വീപടക്കം മറ്റു കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രക്രിയ പൂർത്തിയായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election CommissionSIR
News Summary - Steps Initiated to Complete SIR Nationwide
Next Story