Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right18 വയസിന്​...

18 വയസിന്​ മുകളിലുള്ളവർ വാക്​സിനേഷന്​ രജിസ്റ്റർ ചെയ്യേണ്ടത്​ ഇങ്ങനെ

text_fields
bookmark_border
cowin registration
cancel

ന്യൂഡൽഹി: 18 വയസിന്​ മുകളിൽ പ്രായമുള്ള എല്ലാവരെയും വാക്​സിനേഷന്​ വിധേയമാക്കുന്നതിനുള്ള യജ്ഞത്തിന്​ മെയ്​ ഒന്നിന്​ തുടക്കമാകുമെന്ന്​ കേന്ദ്ര സർക്കാർ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു.

കോവിഡ്​ വ്യാപനം അതിഗുരുതരാവസ്​ഥയിലെത്തിയ സാഹചര്യത്തിൽ തിങ്കളാഴ്​ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നടന്ന ഉന്നതതല യോഗത്തിലാണ്​ 18 വയസ്സിന്​ മുകളിലുള്ളവർക്ക്​ വാക്​സിൻ നൽകാൻ തീരുമാനിച്ചത്​.

കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധിയും വിവിധ മുഖ്യമന്ത്രിമാരും എല്ലാവർക്കും വാക്​സിൻ നൽകണമെന്ന്​ കേന്ദ്രത്തോട്​ നിരന്തരം ആവശ്യപ്പട്ടിരുന്നു.

സർക്കാറിന്​ കീഴിലെ കോവിഡ്​ സെന്‍ററുകളിൽ വാക്​സിനേഷൻ സൗജന്യമായിരിക്കും. മൂന്നാം ഘട്ടത്തിന്‍റെ ഭാഗമായി കോവിന്‍ ആപ്പിലൂടെ വാക്​സിനേഷനായി രജിസ്റ്റർ ചെയ്യേണ്ട വിധമാണ്​ ചുവടെ വിവരിക്കുന്നത്​.

  • കോവിൻ ഒൗദ്യോഗിക വെബ്​​ൈസറ്റായ https://www.cowin.gov.in/home സന്ദർശിക്കുക
  • നിങ്ങളുടെ 10 അക്ക മൊബൈൽ നമ്പറോ ആധാർ നമ്പറോ നൽകുക
  • മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒ.ടി.പി നമ്പർ നിശ്ചിത സ്​ഥലത്ത്​ പൂരിപ്പിക്കുക
  • രജിസ്​ട്രേഷൻ പൂർത്തിയായാൽ വാക്​സിനേഷനായി സൗകര്യപ്രദമായ ദിവസവും സമയവും തെരഞ്ഞെടുക്കുക
  • കോവിഡ്​ വാക്​സിൻ സ്വീകരിക്കുക

ഇതിന്​ ശേഷം ലഭിക്കുന്ന റഫറൻസ്​ ഐ.ഡി വെച്ച്​ നിങ്ങൾക്ക്​ വാക്​സിനേഷൻ സർട്ടിഫിക്കറ്റ്​ ലഭിക്കും.

വാക്​സിനേഷൻ മൂന്നാം ഘട്ടത്തിനാവശ്യമായ രേഖകൾ:

വാക്​സിനേഷനായി രജിസ്റ്റർചെയ്യുന്ന വേളയിൽ ഫോ​ട്ടോ പതിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖ വേണം.

  • ആധാർ കാർഡ്​
  • പാൻ കാർഡ്​
  • വോട്ടർ ഐ.ഡി
  • ഡ്രൈവിങ്​ ലൈസൻസ്​
  • പാസ്​പോർട്ട്​
  • തൊഴിൽ മന്ത്രാലയം അനുവദിച്ച ​ആരോഗ്യ ഇൻഷൂറൻസ്​ സ്​മാർട്ട്​ കാർഡ്​
  • മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ്​ പദ്ധതി തൊഴിൽ കാർഡ്​
  • എം.പി/എം.എൽ.എ/എം.എൽ.സി എന്നിവർക്ക്​ അനുവദിച്ച ഔദ്യോഗിക തിരിച്ചറിയൽ രേഖ
  • ബാങ്ക്​/പോസ്റ്റ്​ ഓഫിസ്​ പാസ്​ബുക്ക്​
  • പെൻഷൻ രേഖ
  • കേ​ന്ദ്ര/സംസ്​ഥാന സർക്കാറുകളോ പെതുമേഖലാ സ്​ഥാപനങ്ങളോ ജീവനക്കാർക്ക്​ അനുവദിക്കുന്ന സർവിസ്​ ഐ.ഡി കാർഡ്​

മരുന്ന്​ നിർമാതാക്കളിൽ നിന്ന്​ കോവിഡ്​ വാക്​സിൻ നേരിട്ട്​ വാങ്ങാൻ കേന്ദ്രം സംസ്​ഥാനങ്ങളെ അനുവദിച്ചിരുന്നു. കേന്ദ്ര സർക്കാറി​െൻറ നിയന്ത്രണങ്ങൾ വാക്​സിൻ ക്ഷാമത്തിന്​ ഇടയാക്കിയെന്ന വ്യാപക പരാതിയെ തുടർന്നാണ്​ നയമാറ്റം.

കേന്ദ്രസർക്കാറാണ്​ വിവിധ സംസ്​ഥാനങ്ങൾക്കുള്ള വാക്​സിൻ ക്വോട്ട നിശ്ചയിച്ചു നൽകിപ്പോന്നത്​. ഇനി സംസ്​ഥാനങ്ങൾക്ക്​ നേരിട്ട്​ നിർമാതാക്കളെ സമീപിക്കാം.

കമ്പനികളുടെ പക്കൽ വിതരണം ചെയ്യാനുള്ളതി​െൻറ പകുതി ഇങ്ങനെ സംസ്​ഥാനങ്ങൾക്കും തുറന്ന വിപണിയിലുമായി നൽകാം. വില മുൻകൂട്ടി നിശ്ചയിച്ചിരിക്കണം. ബാക്കി പകുതി കേന്ദ്ര ഡ്രഗ്​സ്​ ലബോറട്ടറി മുഖേന വിതരണം ചെയ്യാനുള്ളതാണ്​.

കേന്ദ്ര സർക്കാറി​െൻറ വാക്​സിൻ കേന്ദ്രങ്ങളിൽ ആരോഗ്യ പ്രവർത്തകർ, മറ്റു മുൻനിര പ്രതിരോധ പ്രവർത്തകർ, 45 വയസ്സ്​​ കഴിഞ്ഞവർ എന്നിവർക്ക്​ കുത്തിവെപ്പ്​​ സൗജന്യമായിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaccineCovid Vaccine​Covid 19Cowin
News Summary - Steps for People Above 18 for vaccination Registration
Next Story