
14കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ രണ്ടാനച്ഛൻ അറസ്റ്റിൽ
text_fieldsചെന്നൈ: തമിഴ്നാട്ടിൽ 14കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ രണ്ടാനച്ഛൻ അറസ്റ്റിൽ. മധുരയിലെ ടി കട്ടുപട്ടി സ്വദേശിയായ രാമമൂർത്തിയെയാണ് പോക്സോ കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്.
വയറുവേദനയെ തുടർന്ന് 14 കാരിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പെൺകുട്ടിയെ രണ്ടാനച്ഛൻ ലൈംഗികമായി ഉപദ്രവിച്ചിരുന്ന വിവരം പുറത്തുവരുന്നത്. നാലുമാസം ഗർഭിണിയായ പെൺകുട്ടി എച്ച്.െഎ.വി പോസിറ്റീവാണ്.
വർഷങ്ങളായി പെൺകുട്ടിയെ നിരന്തരം ഇയാൾ ബലാത്സംഗം ചെയ്തിരുന്നു. ആശുപത്രിയിൽവെച്ച് ഗർഭിണിയാണെന്ന് അറിഞ്ഞതോടെ മാതാവിനോട് രണ്ടാനച്ഛന്റെ ക്രൂരത വെളിപ്പെടുത്തുകയായിരുന്നു. സംഭവം പുറത്തുപറയരുതെന്ന് ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ഒമ്പതുവർഷം മുമ്പ് പെൺകുട്ടിയുടെ മാതാവ് കേരളത്തിൽ ജോലി ചെയ്തിരുന്ന സമയത്താണ് രാമമൂർത്തിയെ കണ്ടുമുട്ടുന്നത്. പിന്നീട് പെൺകുട്ടിയുടെ മാതാവും രാമമൂർത്തിയും വിവാഹം കഴിച്ച ശേഷം തമിഴ്നാട്ടിലെ ജന്മസ്ഥലത്തേക്ക് താമസം മാറ്റുകയായിരുന്നു.
