കാർഷിക വായ്പ തള്ളിയത് യോഗിയുടെ ശരിയായ നീക്കമെന്ന് രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: കാർഷിക വായ്പകൾ എഴുതിതള്ളിയ യോഗി ആദിത്യനാഥ് സർക്കാറിനെ അഭിനന്ദിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. കാർഷിക വായ്പകൾ ഒഴിവാക്കിയത് ഭാഗികമായാണെങ്കിലും നടപടി ശരിയായ ദിശയിലേക്കുള്ള യു.പി സർക്കാറിെൻറ ചുവടുവെപ്പാണെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
ദുരിതമനുഭവിക്കുന്ന കർഷകരുടെ കടങ്ങൾ ഒഴിവാക്കിയ നടപടിയെ കോൺഗ്രസ് പിന്തുണക്കുന്നു. കർഷകർക്ക് ആശ്വാസം നൽകുന്ന നടപടിയെടുക്കാൻ ബി.ജെ.പി അവസാനം നിർബന്ധിതരായിരിക്കുകയാണ്. രാജ്യത്ത് കഷ്ടമനുഭവിക്കുന്ന കർഷകരെ മുൻനിർത്തി രാഷ്ട്രീയം കളിക്കരുതെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ബി.ജെ.പി അധികാരത്തിലിരിക്കുന്ന കേന്ദ്രസർക്കാർ സംസ്ഥാനങ്ങളെ വേർതിരിച്ച് കാണരുതെന്നും രാഹുൽ അഭിപ്രായപ്പെട്ടു.A partial relief for UP farmers, but a step in the right direction. @INCIndia has always supported loan waivers for farmers in distress(1/3)
— Office of RG (@OfficeOfRG) April 5, 2017
I'm happy BJP has finally been forced to see reason.But let's not play politics with our farmers who are suffering across the country(2/3)
— Office of RG (@OfficeOfRG) April 5, 2017
കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത കാബിനറ്റ് യോഗത്തിൽ 30,000 കോടി രൂപ വരുന്ന കർഷകരുടെ ചെറുകിട വായ്പകൾ എഴുതി തള്ളുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ 92.5 ശതമാനം കർഷകർക്ക് നേട്ടമുണ്ടാകുന്ന രീതിയിൽ 62,000 കോടി രൂപയുടെ കടങ്ങൾ ഒഴിവാക്കുമെന്നും അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
