നീതിയിലേക്കുള്ള ചവിട്ട് പടി; നിർഭയയുടെ മാതാവ്
text_fieldsന്യൂഡൽഹി: ഡൽഹി കൂട്ടബലാത്സംഗ കേസില്‍ പ്രതി അക്ഷയ് കുമാർ നൽകിയ പുനഃപരിശോധന ഹരജി തള്ളിയ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് നിർഭയയുടെ മാതാവ് ആശാദേവി. നീതിക്ക് അരികെ എത്തിയിരിക്കുന്നു. ഇത് നീതിയിലേക്കുള്ള ചവിട്ടുപടിയാണ്. പരമോന്നത കോടതിയുടെ വിധിയിൽ സന്തോഷമുണ്ടെന്നും ആശാദേവി പ്രതികരിച്ചു.
കോടതി ഇന്ന് തന്നെ മരണ വാറണ്ട് പുറപ്പെടുവിക്കണം. നീതിക്കായി ക്ഷമയോടെ ഏഴു വർഷമാണ് പോരാടിയത്. അവസാനം നിർഭയക്ക് നീതി ലഭിക്കുന്നു -ആശാദേവി പറഞ്ഞു.
ഒരാളെയും കൊലപ്പെടുത്താന്‍ ആര്‍ക്കും അവകാശമില്ലെന്നും കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കൊണ്ടാണ് പ്രതി അക്ഷയ് കുമാര്‍ സിങ് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ പുനഃപരിശോധന ജസ്റ്റിസ് ആർ. ഭാനുമതി അധ്യക്ഷയായ ബെഞ്ച് തള്ളുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
