Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദ്യനയക്കേസ് റദ്ദാക്കിയ വിധിയിലെ സി.ബി.ഐക്കെതിരായ പരാമർശങ്ങൾക്ക് സ്റ്റേ

text_fields
bookmark_border
വിചാരണ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് സി.ബി.ഐ തിരുത്തൽ ഹരജി സമർപ്പിച്ചത്
മദ്യനയക്കേസ് റദ്ദാക്കിയ വിധിയിലെ സി.ബി.ഐക്കെതിരായ പരാമർശങ്ങൾക്ക് സ്റ്റേ
cancel

ന്യൂഡൽഹി: മദ്യനയ കേസിൽ വിചാരണക്കോടതി സി.ബി.ഐക്കെതിരെ നടത്തിയ പരാമർശങ്ങൾ സ്റ്റേ ചെയ്ത് ഹൈകോടതി. ആം ആദ്‍മി പാർട്ടി നേതാക്കളായ അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും ഉൾപ്പെടെ കേസിലെ 23 പ്രതികളെയും കുറ്റവിമുക്തരാക്കിയ ഉത്തരവിലാണ് സി.ബി.ഐക്കും അന്വേഷണ ഉദ്യോഗസ്ഥനുമെതിരെ റൗസ് അവന്യൂ കോടതി നിരീക്ഷണങ്ങൾ നടത്തിയത്.

വിചാരണ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് സി.ബി.ഐ ഫെബ്രുവരി 27നാണ് തിരുത്തൽ ഹരജി സമർപ്പിച്ചത്. പ്രതികളെ വെറുതെ വിട്ട നടപടി സ്റ്റേ ചെയ്യാൻ ഇപ്പോൾ ആവശ്യപ്പെടുന്നില്ലെന്നും, എന്നാൽ മദ്യനയവുമായി ബന്ധപ്പെട്ട അനധികൃത പണമിടപാട് കേസിലെ ഇ.ഡി അന്വേഷണത്തെ ബാധിക്കരുതെന്ന് വിചാരണ കോടതിക്ക് നിർദേശം നൽകണമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത അഭ്യർഥിച്ചു.

മദ്യനയ അഴിമതി രാജ്യത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികളിൽ ഒന്നാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തുടർന്ന്, അനധികൃത പണമിടപാട് കേസിലെ വിചാരണ മാറ്റിവെക്കാൻ വിചാരണ കോടതിക്ക് ജസ്റ്റിസ് സ്വർണകാന്ത ശർമ നിർദേശം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Stay on remarks against CBI in verdict quashing liquor policy case
Next Story