Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രതിമ നിർമാണം ജനഹിതം...

പ്രതിമ നിർമാണം ജനഹിതം മാനിച്ചെന്ന്​ മായാവതി സുപ്രീംകോടതിയിൽ

text_fields
bookmark_border
പ്രതിമ നിർമാണം ജനഹിതം മാനിച്ചെന്ന്​ മായാവതി സുപ്രീംകോടതിയിൽ
cancel

ന്യൂഡൽഹി: ഉത്തർപ്രദേശിലെ പ്രതിമ നിർമാണത്തെ സുപ്രീംകോടതിയിൽ ന്യായീകരിച്ച്​ ബി.എസ്​.പി അധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ മായാവതി. ജനഹിതം മാനിച്ചാണ്​ പ്രതിമകൾ നിർമിച്ചതെന്നും അവർ സത്യവാങ്​മൂലത്തിൽ പറഞ്ഞു.

‘‘സാമൂഹിക പരിഷ്​കർത്താക്കൾ, ഗുരുക്കന്മാർ, രാഷ്​ട്രീയ നേതാക്കൾ തുടങ്ങിയവരുടെ സ്​മാരകങ്ങളും പ്രതിമകളും സ്​ഥാപിച്ചത്​ അവരുടെ ദർശനങ്ങളും മൂല്യങ്ങളും പൊതുജനങ്ങൾക്കിടയിൽ എത്തിക്കാനാണ്​. ബി.എസ്​.പിയുടെ ചിഹ്​നം ഉയർത്തിക്കാണിക്കാനോ നേതാക്കളെ മഹത്ത്വവത്​കരിക്കാനോ അല്ല പ്രതിമകൾ നിർമിച്ചത്​. നിയമസഭയുടെ അംഗീകാരത്തോടെ ബജറ്റിലാണ്​ പണം നൽകിയത്’’ -സത്യവാങ്​മൂലത്തിൽ പറഞ്ഞു.

​ രാഷ്​ട്രീയ നേട്ടം ലക്ഷ്യമിട്ട്​ പൊതുപണം ദുരുപയോഗം ചെയ്​തും നിയമം ലംഘിച്ചുമാണ്​ പ്രതിമകൾ നിർമിച്ചതെന്നു​ ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതുതാൽപര്യ ഹരജിയാണ്​ കോടതി പരിഗണിക്കുന്നത്​. ഹരജി തള്ളണമെന്ന്​ മായാവതി ആവശ്യപ്പെട്ടു.

മായാവതിയുടെയും അവരുടെ പാർട്ടി ചിഹ്​നമായ ആനയുടേതുമടക്കം നിരവധി പ്രതിമകളാണ്​ ബി.എസ്​.പി ഭരണത്തിൽ സ്​ഥാപിച്ചത്​. ഇതിന്​ ചെലവായ പൊതുപണം അന്നത്തെ മുഖ്യമന്ത്രിയായ മായാവതി കെട്ടിവെക്കണമെന്ന്​ ഫെബ്രുവരി എട്ടിന്​ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
2008-09, 2009-10 ബജറ്റിൽ 2000 കോടി രൂപയാണ്​ മായാവതി സർക്കാർ പ്രതിമ നിർമാണത്തിന്​ ​െചലവഴിച്ചത്​. 2009 മേയ്​ 29ന്​ സുപ്രീംകോടതി പ്രശ്​നത്തിൽ ഇടപെടുകയും ഉത്തർപ്രദേശ്​ സർക്കാറിന്​ കാരണം കാണിക്കൽ നോട്ടീസ്​ അയക്കുകയും ​െചയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mayawatiStatueswill of peoplesupreme court
News Summary - "Statues represent the will of the people", Mayawati tells Supreme Court- India news
Next Story