Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേന്ദ്ര സർക്കാറിനോട്​...

കേന്ദ്ര സർക്കാറിനോട്​ വിയോജിച്ച്​ നാഷനൽ സ്​റ്റാറ്റിസ്​റ്റിക്കൽ കമീഷനിലെ രണ്ട്​ അംഗങ്ങൾ രാജിവെച്ചു

text_fields
bookmark_border
കേന്ദ്ര സർക്കാറിനോട്​ വിയോജിച്ച്​ നാഷനൽ സ്​റ്റാറ്റിസ്​റ്റിക്കൽ കമീഷനിലെ രണ്ട്​ അംഗങ്ങൾ രാജിവെച്ചു
cancel

ന്യൂഡൽഹി: കേന്ദ്ര സർക്കാർ തൊഴിൽ ലഭ്യതയുമായി ബന്ധപ്പെട്ട സർവേ റിപ്പോർട്ട്​ പ്രസിദ്ധീകരിക്കാത്തതിൽ പ്രതിഷേധിച്ച്​ നാഷനൽ സ്​റ്റാറ്റിസ്​റ്റിക്കൽ കമീഷനിലെ രണ്ട്​ സ്വതന്ത്ര അംഗങ്ങൾ രാജിവെച്ചു. കമീഷ​​​​െൻറ ആക്​ടിങ്​ ചെയർപേഴ്​സൻ കൂടിയായ പി.സി. മോഹനൻ, മറ്റൊരു അംഗം ജെ.വി. മീനാക്ഷി എന്നിവരാണ്​ രാജി നൽകിയത്​.

ഇതോടെ രണ്ട്​ എക്​സ്​ ഒഫീഷ്യോ അംഗങ്ങളായ അമിതാഭ്​​ കാന്തും ചീഫ്​ സ്​റ്റാസ്​റ്റീഷ്യൻ പ്രവീൺ ശ്രീവാസ്​തവയും മാത്രമാണ്​ കമീഷനിലുള്ളത്​. കഴിഞ്ഞ മാസം തന്നെ കമീഷൻ റിപ്പോർട്ട്​ തയ്യാറാക്കിയിരുന്നുവെങ്കിലും കേന്ദ്ര സർക്കാർ പുറത്തു വിട്ടിരുന്നില്ല. പി.സി. മോഹനൻ ജനുവരി 28നാണ്​ രാജിക്കത്ത്​ നൽകിയത്​.

ഇതിന്​ പിന്നാലെ മീനാക്ഷിയും രാജിവെച്ചു. കമീഷനിൽ ഫലപ്രദമായി പ്രവർത്തിക്കാനാവാത്തതിനാലാണ്​ രാജിവെച്ചതെന്നും റിപ്പോർട്ട്​ പ്രസിദ്ധീകരിക്കാത്തത്​ ഒരു കാരണമാണെന്നും പി.സി. മോഹനൻ പറഞ്ഞു. റിപ്പോർട്ടിന്​ അനുമതി നൽകിയെങ്കിലും പ്രസിദ്ധീകരിക്കാത്തത്​ എന്തുകൊണ്ടാണെന്ന്​ അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജിവെച്ചവർക്ക്​ 2020 ജൂൺ വരെ കാലാവധിയുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsStatistics Body ChiefJobs Data
News Summary - Statistics Body Chief, Member Quit Over Jobs Data-India News
Next Story