Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാർഷിക കടങ്ങൾ...

കാർഷിക കടങ്ങൾ എഴുതിത്തള്ളാനുള്ള ഫണ്ട്​ സംസ്ഥാനങ്ങൾ തന്നെ കണ്ടെത്തണം- അരുൺ  ജെയ്​റ്റ്​ലി

text_fields
bookmark_border
കാർഷിക കടങ്ങൾ എഴുതിത്തള്ളാനുള്ള ഫണ്ട്​ സംസ്ഥാനങ്ങൾ തന്നെ കണ്ടെത്തണം- അരുൺ  ജെയ്​റ്റ്​ലി
cancel

ന്യൂഡല്‍ഹി: കാര്‍ഷിക കടങ്ങൾ  എഴുതിത്തള്ളുന്ന സംസ്ഥാനങ്ങൾ അതിനുള്ള ഫണ്ടും കണ്ടെത്തണമെന്ന്​  ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ‘‘കേന്ദ്രസർക്കാറി​​​െൻറ നിലപാട്​ നേരത്തെ വ്യക്തമാക്കിയതാണ്​. കാർഷിക വായ്​പകൾ എഴുതിത്തള്ളുന്നതു പോലുള്ള പദ്ധതികൾ നടപ്പാക്കുന്ന സംസ്ഥാനങ്ങൾ സ്വന്തം നിലക്ക്​ അതിനായുള്ള ഫണ്ടും ക​ണ്ടെത്തേണ്ടതുണ്ട്​. കേന്ദ്രത്തിന്​ ഇതിൽ ഒന്നും ചെയ്യാനില്ല’’^എന്നതായിരുന്നു ജെയ്​റ്റ്​ലിയുടെ പ്രതികരണം. 

കാർഷിക പ്രക്ഷോഭങ്ങളുടെ സാഹചര്യത്തിൽ മഹാരാഷ്ട്ര സര്‍ക്കാര്‍ കാര്‍ഷിക വായ്​പകൾ എഴുതിത്തള്ളാന്‍ തീരുമാനിച്ച പശ്ചാത്തലത്തിലായിരുന്നു സംസ്ഥാനങ്ങളോടായി ധനമന്ത്രിയുടെ പ്രതികരണം. രാവിലെ നടന്ന പൊതു​മേഖലാ ബാങ്കുകളുടെ മേധാവിമാരുമായുള്ള ചർച്ചക്കു ശേഷം മാധ്യമങ്ങളോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

10 ദിവസമായി കർഷകർ നടത്തി വന്ന സമരത്തിനൊടുവിൽ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന്​ മഹാരാഷ്​ട്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു.  ഇതേ ആവശ്യങ്ങൾ ഉന്നയിച്ച്​ മധ്യപ്രദേശിലും തമിഴ്​നാട്ടിലും കാർഷിക പ്രതിഷേധങ്ങൾ നടന്നുവരികയാണ്​. മധ്യപ്രദേശിൽ കാർഷിക വായ്​പകൾ പലിശ രഹിതമായി നൽകുന്നതിനാൽ കടം എഴുതിത്തള്ളാനാകി​ല്ലെന്ന്​ സംസ്ഥാന കാർഷിക മന്ത്രി വ്യക്തമാക്കിയിരുന്നു. 

ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരമേറ്റ് ആദ്യമന്ത്രിസഭാ യോഗം 36,000 കോടി രൂപയുടെ കാര്‍ഷിക വായ്പകളാണ്​ എഴുതിത്തള്ളാന്‍ തീരുമാനിച്ചത്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arun jaitleyStatesFundsFarm Loan Waivers
News Summary - States Will Have To Find Funds For Farm Loan Waivers, Says Arun Jaitley
Next Story