ഇക്കുറി അടച്ചു പൂട്ടാതെ അതിജീവിക്കാമെന്ന് മോദി; രാജ്യവ്യാപക ലോക്ഡൗൺ ഉണ്ടാവില്ല
text_fieldsന്യൂഡൽഹി: ലോക്ഡൗൺ അവസാന ആശ്രയമായി മാത്രമേ സംസ്ഥാനങ്ങൾ പരിഗണിക്കാവുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളിലൂടെ കോവിഡ് നിയന്ത്രിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. രാജ്യവ്യാപക ലോക്ഡൗൺ ഉണ്ടാവില്ലെന്ന സൂചനയും അദ്ദേഹം നൽകി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് മോദി ഇക്കാര്യം പറഞ്ഞത്.
അന്തർ സംസ്ഥാന തൊഴിലാളികൾ ജന്മനാട്ടിലേക്ക് മടങ്ങേണ്ട സാഹചര്യമില്ല. അവർ നിലവിലുള്ള സംസ്ഥാനങ്ങളിൽ തന്നെ തുടരണം. അവർക്ക് അതാത് സംസ്ഥാനങ്ങളിൽ തന്നെ വാക്സിൻ ലഭ്യമാക്കണമെന്നും മോദി ആവശ്യപ്പെട്ടു.
കോവിഡിന്‍റെ രണ്ടാം തരംഗം അതിരൂക്ഷമായി തുടരുേമ്പാഴും ലോക്ഡൗൺ ഏർപ്പെടുത്തില്ലെന്ന് നേരത്തെ തന്നെ കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. ഇനിയും ലോക്ഡൗൺ ഏർപ്പെടുത്തിയാൽ അത് സമ്പദ്വ്യവസ്ഥയിൽ കടുത്ത പ്രതിസന്ധിയുണ്ടാക്കുമെന്നാണ് കേന്ദ്രസർക്കാർ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

