Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിവിധ സംസ്​ഥാനങ്ങളിൽ...

വിവിധ സംസ്​ഥാനങ്ങളിൽ ഇന്നു മുതൽ നിയന്ത്രണങ്ങളിൽ അയവ്​

text_fields
bookmark_border
വിവിധ സംസ്​ഥാനങ്ങളിൽ ഇന്നു മുതൽ നിയന്ത്രണങ്ങളിൽ അയവ്​
cancel

ന്യൂഡൽഹി: കോവിഡ്​ വ്യാപന പശ്ചാത്തലത്തിൽ വിവിധ സംസ്​ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇന്നു മുതൽ അയവ്​ വരുന്നു. ചില സംസ്​ഥാനങ്ങൾ നിയന്ത്രണങ്ങൾ ഏറെയും എടുത്തുകളയാൻ ഒരുങ്ങുകയാണ്​. എന്നാൽ, മറ്റൊരു കോവിഡ്​ തരംഗത്തിന്‍റെ സാധ്യത കൂടി നിലനിൽക്കുന്നതിനാൽ വളരെ കരുതലോടെ ഘട്ടംഘട്ടമായാണ്​ ചില സംസ്​ഥാനങ്ങൾ നിയന്ത്രണങ്ങളിൽ അയവു വരുത്തുന്നത്​.

വിവിധ സംസ്​ഥാനങ്ങൾ നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിങ്ങനെ:

തമിഴ്​നാട്​: കോവിഡ്​ രോഗികളുടെ എണ്ണം കൂടുതലുള്ള 11 ജില്ലകൾ ഒഴികെയുള്ളയിടങ്ങളിലാണ്​ തമിഴ്​നാട്ടിൽ ഇളവുകൾ. കോയമ്പത്തൂർ, നീലഗിരി, തിരുപൂർ, ഈറോഡ്​, സേലം, കാരൂർ, നാമക്കൽ, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, മയിലാടുതുറൈ എന്നീ ജില്ലകളിലാണ്​ നിയന്ത്രണങ്ങൾ തുടരുക. മറ്റു ജില്ലകളിൽ അവശ്യ വസ്​തു വ്യാപാരങ്ങൾ രാവിലെ 6 മുതൽ വൈകുന്നേരം 5 വരെ പ്രവർത്തിക്കാം. ഇലക്​ട്രിക്കൽ ഉപകരണങ്ങൾ, വയർ, സ്വിച്ച്​ തുടങ്ങിയവ വിൽക്കുന്ന കടകൾക്കും തുറക്കാം. തീപ്പെട്ടി കമ്പനികൾക്ക്​ പകുതി ജീവനക്കാരുമായി പ്രവർത്തിക്കാം. സർക്കാർ ഒാഫീസുകൾ 30 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കും.

ഇലക്​ട്രീഷ്യ, പ്ലംബർ, മരപ്പണിക്കാർ തുടങ്ങിയവർക്ക്​ രാവിലെ 6 മുതൽ വൈകുന്നേരം 5 വരെ ജോലി ചെയ്യാം. കാൾ ടാക്​സി, മറ്റു ടാക്​സികൾ, ഒാ​േട്ടാറിക്ഷ എന്നിവക്ക്​ ഇ-രജിസ്​ട്രേഷൻ നടത്തി ഒാടാം.

മഹാരാഷ്​ട്ര: അഞ്ചു ഘട്ടങ്ങളിലായാണ്​ മഹാരാഷ്​ട്ര നിയന്ത്രണങ്ങൾ അയവു വരുത്തുന്നത്​. 36 ൽ 18 ജില്ലകളിലും ഇന്നു(തിങ്കൾ) മുതൽ നിയന്ത്രണങ്ങൾ ഒഴിവാകും​. ഔറംഗാബാദ്​, ബന്ദാര, ബുൽധാന, ചന്ദ്രപുർ, ധുലെ, ഗഡ്​ചിറോളി, ഗോണ്ഡിയ, ജൽഗോൺ, ജൽന, ലാത്തൂർ, നാഗ്​പൂർ, നന്ദേഡ്​, നാഷിക്​, പർഭാനി, താനെ, വാഷിം, വാർധ, യവത്​മൽ എന്നീ ജില്ലകളിലാണ്​ ഇന്നു മുതൽ നിയന്ത്രണങ്ങൾ ഒഴിവാക്കുന്നത്​. ഈ ജില്ലകളിൽ എല്ലാ പ്രവർത്തനങ്ങളും കടക​േമ്പാളങ്ങളും ഇനി സാധാരണ പോലെ പ്രവർത്തിക്കും.

ഡൽഹി: പകുതി സീറ്റുകളുമായി മെട്രോ ട്രെയിൻ സർവീസ്​ പ്രവർത്തിക്കും. മാളുകളും ആഴ്ചചന്തകളൊഴികെയുള്ള മറ്റു മാർക്കറ്റുകളും ഉൗഴമനുസരിച്ച്​ ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കും. കടകളുടെ നമ്പർ അനുസരിച്ചാണ്​ ഉൗഴം നിശ്ചയിക്കുക. രാവിലെ പത്തു മുതൽ രാത്രി എട്ടു വരെയായിരുക്കും പ്രവർത്തന സമയം.

റസിഡൻഷ്യൽ ​േകാപ്ലക്​സുകളിലുള്ള എല്ലാ കടകളും എല്ലാ ദിവസങ്ങളിലും തുറക്കാം. സ്വകാര്യ സ്​ഥാപനങ്ങളുടെ ഒാഫീസുകൾക്ക്​ പകുതിയാളുകളുമായി പ്രവർത്തിക്കാം. സർക്കാർ ഒാഫീസുകളിൽ ഉയർന്ന ചുമതലയുള്ള ഗ്രൂപ്പ്​ ഏ ജീവനക്കാർ എല്ലാവരും മറ്റു ജീവനക്കാരിൽ പകുതിയാളുകളും ഒാഫീസിൽ എത്തണം.

ഉത്തർപ്രദേശ്​: കോവിഡ്​ രോഗികളുടെ എണ്ണം 600 ൽ താഴെയായ 71 ജില്ലകളിലാണ്​ നിയന്ത്രണങ്ങളിൽ ഇളവ്​ വരുത്തുന്നത്​. ലഖ്​നോ, ഗോരഖ്​പൂർ, സഹാരൻപൂർ, മീററ്റ്​ എന്നീ ജില്ലകളിൽ കർഫ്യൂ തുടരും. ഇവിടങ്ങളിലെ രോഗികളുടെ എണ്ണം 600 ന്​ മുകളിലാണ്​. കണ്ടയിൻമെന്‍റ്​ സോണുകൾക്ക്​ പുറത്തുള്ള കടകളും മാർക്കറ്റുകളും ആഴ്ചയിൽ അഞ്ചു ദിവസം പ്രവർത്തിക്കും. വരാണസി, മുസഫർനഗർ, ഗൂതം ബുദ്ധ്​ നഗർ, ഗാസിയാബാദ്​ എന്നിവിടങ്ങളിലാണ്​ കണ്ടയിൻമെന്‍റ്​ സോണുകളുള്ളത്​.

ഹരിയാന: റസ്റ്ററന്‍റുകളും ബാറുകളും മാളുകളും പകുതിയാളുകളെ പ്രവേശിപ്പിച്ച്​ പ്രവർത്തിക്കാം. രാവിലെ 10 മുതൽ രാത്രി 8 വയൊണ്​ പ്രവർത്തന സമയം. രാത്രി പത്തുവരെ ഹോട്ടലുകളിൽ നിന്നുള്ള ഡോർ ഡെലിവറി അനുവദിക്കും. ഊഴമനുസരിച്ച്​ ഒന്നിടവിട്ട ദിവസങ്ങളിൽ കടകൾക്ക്​ രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ പ്രവർത്തിക്കാം. വൈകുന്നേരം 6 വരെ പ്രവർത്തിക്കാൻ അനുമതി ഉണ്ടായിരുന്ന മാളുകൾക്ക്​ ഇനി 8 മണി വരെ പ്രവർത്തിക്കാം.

മതകേന്ദ്രങ്ങളിൽ ഒരു സമയം 21 ആളുകളെ പ്രവേശിപ്പിക്കാം. വീടുകൾക്കും കോടതികൾക്കും പുറത്ത്​ വിവാഹചടങ്ങുകൾ നടത്താനും ഇന്നു മുതൽ അനുമതിയുണ്ട്​. വിവാഹം ഒഴികെയുള്ള ചടങ്ങുകളിൽ​ (ശവസംസ്​കാരം പോലുള്ള) പരമാവധി 50 ആളുകൾക്ക്​ പ​ങ്കെടുക്കാം. 50 ൽ അധികം ആളുകൾ പ​െങ്കടുക്കുന്ന ചടങ്ങുകൾക്ക്​ ഡെപ്യൂട്ടി കമീഷണറുടെ മുൻകൂർ അനുമതി തേടണം.

ഉത്തരാഖണ്ഡ്​: ജൂൺ ഒമ്പത്​ മുതൽ 14 വരെ അവശ്യവസ്​തുക്കൾ വിൽക്കുന്ന കടകൾക്ക്​ രാവിലെ 8 മുതൽ ഉച്ചക്ക്​ 1 മണി വരെ പ്രവർത്തിക്കാം. മറ്റു കടകൾക്ക്​ ആഴ്ചയിൽ രണ്ട്​ ദിവസം തുറക്കാം. മദ്യക്കടകൾക്ക്​ ആഴ്ചയിൽ മൂന്ന്​ ദിവസം തുറക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19unlock
News Summary - states step to unlock
Next Story