Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightധാതു ഖനനം:...

ധാതു ഖനനം: സംസ്ഥാനങ്ങൾക്ക് റോളില്ല; കൈയടക്കാൻ കേന്ദ്രം

text_fields
bookmark_border
Symbolic Image
cancel
camera_alt

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: ധാ​തു​വി​ഭ​വ​ങ്ങ​ളു​ള്ള ഭൂ​മി​യി​ലും നി​കു​തി​ക​ളി​ലും കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ അ​ധി​കാ​രം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്നു. പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തി​നി​ടെ, ധാ​തു​ക്ക​ള്‍ ക​ണ്ടെ​ത്തു​ന്ന ഏ​തൊ​രു ഭൂ​മി​യും കേ​ന്ദ്ര സ​ര്‍ക്കാ​റി​ന്‍റെ പൂ​ര്‍ണ നി​യ​ന്ത്ര​ണ​ത്തി​ല്‍ കൊ​ണ്ടു​വ​രാ​നും ഭൂ​മി​യി​ലെ ഖ​ന​നം സം​ബ​ന്ധി​ച്ച് എ​ന്തു തീ​രു​മാ​ന​വു​മെ​ടു​ക്കാ​നും കേ​ന്ദ്ര​ത്തെ അ​ധി​കാ​ര​പ്പെ​ടു​ത്തു​ന്ന മൈ​ൻ​സ് ആ​ൻ​ഡ് മി​ന​റ​ൽ​സ് ഭേ​ദ​ഗ​തി ബി​ൽ, 2026 കേ​ന്ദ്ര സ​ർ​ക്കാ​ർ ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ചു.

കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ശ്ച​യി​ക്കു​ന്ന വ്യ​വ​സ്ഥ​ക​ൾ​ക്ക​നു​സൃ​ത​മാ​യി​ട്ട​ല്ലാ​തെ ധാ​തു​ക്ക​ളു​ടെ അ​ള​വ്, വി​ല, റോ​യ​ൽ​റ്റി അ​ല്ലെ​ങ്കി​ൽ മ​റ്റ് മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ ധാ​തു അ​വ​കാ​ശ​ങ്ങ​ൾ​ക്കു​മേ​ലോ ധാ​തു​ഭൂ​മി​ക​ൾ​ക്കു​മേ​ലോ യാ​തൊ​രു​വി​ധ നി​കു​തി​യോ സെ​സോ മ​റ്റ് ലെ​വി​ക​ളോ ചു​മ​ത്താ​ൻ പാ​ടി​ല്ലെ​ന്ന് ബി​ല്ല് വ്യ​വ​സ്ഥ ചെ​യ്യു​ന്നു.

ഭേ​ദ​ഗ​തി നി​യ​മം നി​ല​വി​ൽ വ​രു​ന്ന​തി​നു​മു​മ്പ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഈ​ടാ​ക്കു​ക​യോ അ​ല്ലെ​ങ്കി​ൽ ഈ​ടാ​ക്കാ​ൻ ബാ​ക്കി​യു​ണ്ടാ​യി​രു​ന്ന​തോ ആ​യ ഇ​ത്ത​രം നി​കു​തി​ക​ളും സെ​സു​ക​ളും അ​സാ​ധു​വാ​കും. രാ​ജ്യ​ത്തെ ഫെ​ഡ​റ​ല്‍ വ്യ​വ​സ്ഥി​തി​ക്കെ​തി​രെ ഉ​യ​ര്‍ത്തു​ന്ന ക​ന​ത്ത വെ​ല്ലു​വി​ളി​യാ​ണ് മൈ​ൻ​സ് ആ​ൻ​ഡ് മി​ന​റ​ൽ​സ് ഭേ​ദ​ഗ​തി ബി​ല്ലെ​ന്ന് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ ചൂ​ണ്ടി​ക്കാ​ട്ടി. തീ​ര​ദേ​ശ​മെ​ന്നോ വ​ന​ഭൂ​മി​യെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ ധാ​തു​ക്ക​ളു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തു​ന്ന ഭൂ​മി​യി​ന്മേ​ല്‍ കേ​ന്ദ്ര​ത്തി​ന്‍റെ സ​ർ​വാ​ധി​കാ​രം സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള നീ​ക്കം അ​പ​ക​ട​ക​ര​വും പ്ര​തി​ഷേ​ധാ​ര്‍ഹ​വു​മാ​ണ്.

അ​പൂ​ർ​വ ധാ​തു​ക്ക​ളു​ടെ ക​ല​വ​റ​യാ​യ കേ​ര​ള​ത്തി​ലെ ച​വ​റ ഉ​ള്‍പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ത്ത് ഖ​ന​ന​പാ​ട്ടം ന​ല്‍കു​ന്ന​തി​ന് നി​ല​വി​ലെ നി​യ​മം അ​നു​സ​രി​ച്ച് അ​ധി​കാ​ര​മു​ള്ള​ത് സം​സ്ഥാ​ന സ​ര്‍ക്കാ​റി​നാ​ണ്. സം​സ്ഥാ​ന സ​ര്‍ക്കാ​റി​ന്‍റെ അ​ധി​കാ​രം ക​വ​ര്‍ന്നെ​ടു​ക്കാ​നും ധാ​തു​ക്ക​ള​ട​ങ്ങി​യ ഭൂ​മി​യി​ല്‍ കേ​ന്ദ്ര​ത്തി​ന്‍റെ അ​ധി​കാ​രം ഉ​റ​പ്പി​ക്കാ​നും നി​യ​മ​ഭേ​ദ​ഗ​തി​ക്ക് സാ​ധി​ക്കും.

ഖ​നി​ക​ളെ സം​ബ​ന്ധി​ച്ച് കേ​ന്ദ്ര​ത്തി​നു​ള്ള നി​യ​മ​നി​ർ​മാ​ണാ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് സം​സ്ഥാ​ന​ത്തി​ന്‍റെ പൂ​ർ​ണ​മാ​യ നി​യ​മ​നി​ർ​മാ​ണാ​ധി​കാ​ര​മു​ള്ള ഭൂ​മി​യി​ന്മേ​ല്‍ കേ​ന്ദ്ര​ത്തി​ന് തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ അ​ധി​കാ​ര​പ്പെ​ടു​ത്തു​ന്ന ഭേ​ദ​ഗ​തി ഇ​ന്ത്യ​ന്‍ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന മൂ​ല്യ​ങ്ങ​ള്‍ക്ക് വി​രു​ദ്ധ​മാ​ണെ​ന്നും എം.​പി പ​റ​ഞ്ഞു. ഒ​മ്പ​തം​ഗ സു​പ്രീം കോ​ട​തി വി​ധി​പോ​ലും മാ​നി​ക്കാ​തെ​യും സം​സ്ഥാ​ന​ങ്ങ​ളു​മാ​യി കൂ​ടി​യാ​ലോ​ചി​ക്കാ​തെ​യു​മാ​ണ് സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​ധി​കാ​ര​ങ്ങ​ളെ പൂ​ർ​ണ​മാ​യും നി​ഷ്പ്ര​ഭ​മാ​ക്കി നി​യ​മ ഭേ​ദ​ഗ​തി ബി​ല്‍ കൊ​ണ്ടു​വ​ന്നി​രി​ക്കു​ന്ന​തെ​ന്ന വി​മ​ർ​ശ​നം ശ​ക്ത​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:central governmentstate governmentmineral miningMining and geology department
News Summary - ധാതു ഖനനം: സംസ്ഥാനങ്ങൾക്ക് റോളില്ല; കൈയടക്കാൻ കേന്ദ്രം
Next Story