പറന്നുയർന്ന് രാജ്യത്തെ ആദ്യത്തെ തദ്ദേശീയ പൈലറ്റില്ലാ വിമാനം
text_fieldsബംഗളൂരു: ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ പൈലറ്റില്ലാ ബോംബര്‍ വിമാനം ബംഗളൂരുവിൽ വിജയകരമായി പറന്നുയർന്നു. ബംഗളൂരു ആസ്ഥാനമായ ഫ്ലയിങ് വെഡ്ജ് ഡിഫന്‍സ് ആന്‍ഡ് എയ്റോസ്പെയ്സ് കമ്പനിയുടെ നേതൃത്വത്തിൽ നിർമിച്ച ‘എഫ്.ഡബ്ലിയു.ഡി.-200ബി’ എന്ന പൈലറ്റില്ലാ ചെറുവിമാനമാണ് പറക്കൽ വിജയകരമായി പൂർത്തിയാക്കിയത്. നിരീക്ഷണ പേലോഡുകളും മിസൈൽ അടക്കമുള്ള ആയുധങ്ങളും ചെറുവിമാനത്തിന് വഹിക്കാനാകും.
മൂന്നര മീറ്റർ നീളവും അഞ്ചു മീറ്റർ വീതിയുമുള്ള വിമാനത്തിന് പരമാവധി മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗത്തിൽ സഞ്ചരിക്കാൻ കഴിയും. 30 കിലോ വരെ ഭാരം വഹിക്കാനുമാവും. 12,000 അടി ഉയരത്തിൽ വരെ ഒറ്റത്തവണ ഏഴു മണിക്കൂര്‍ വരെ 800 കിലോമീറ്റർ വരെ പറക്കാനും ശേഷിയുണ്ട്.
പ്രതിരോധ മേഖലയില്‍ ഇന്ത്യയുടെ സ്വയംപര്യാപ്തതയിലേക്കുള്ള പ്രധാന നാഴികക്കല്ലാണ് തദ്ദേശീയമായി നിർമിച്ച പൈലറ്റില്ലാ വിമാനമെന്നും വിലകൂടിയ ആളില്ലാ ബോംബര്‍ വിമാനങ്ങളുടെ ഇറക്കുമതിയെ ഇന്ത്യ കൂടുതല്‍ ആശ്രയിക്കുന്നത് കുറക്കാന്‍ ഇത്തരം സംരംഭങ്ങള്‍ സഹായിക്കുമെന്നും ഫ്ലയിങ് വെഡ്ജ് ഡിഫന്‍സ് സ്ഥാപകനും സി.ഇ.ഒയുമായ സുഹാസ് തേജസ്കണ്ഡ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

