ശമ്പളം, പെൻഷൻ, പലിശ; സംസ്ഥാനങ്ങളുടെ ചെലവ് കൂടിയത് രണ്ടര മടങ്ങ്
text_fieldsന്യൂഡൽഹി: ശമ്പളം, പെൻഷൻ, പലിശ എന്നിവയിൽ സംസ്ഥാനങ്ങളുടെ ചെലവ് 10 വർഷത്തിനിടെ രണ്ടര മടങ്ങ് വർധിച്ചതായി കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി) റിപ്പോർട്ട്. 2013-14ൽ 6.27 ലക്ഷം കോടി രൂപയായിരുന്ന ചെലവ് 2022-23 സാമ്പത്തിക വർഷം 15.64 ലക്ഷം കോടി രൂപയായാണ് ഉയർന്നത്. സംസ്ഥാനങ്ങളുടെ മൊത്തം ചെലവിെന്റ 80-87 ശതമാനവും റവന്യൂ ചെലവാണ്.
2022-23 സാമ്പത്തിക വർഷത്തിൽ, മൊത്തം റവന്യൂ ചെലവായ 35,95,736 കോടി രൂപയിൽ, 15,63,649 കോടി രൂപ ശമ്പളം, പെൻഷൻ, പലിശ എന്നീ ഇനത്തിലാണ്. സബ്സിഡികൾക്കായി 3,09,625 കോടി രൂപയും ഗ്രാന്റ്-ഇൻ എയ്ഡ് ഇനത്തിൽ 11,26,486 കോടി രൂപയും ചെലവഴിച്ചു. 2013-14ൽ സംസ്ഥാനങ്ങളുടെ സബ്സിഡി ചെലവ് 96,479 കോടി രൂപയായിരുന്നത് 2022-23ൽ 3,09,625 കോടി രൂപയായി വർധിച്ചു.
19 സംസ്ഥാനങ്ങൾ ഏറ്റവും കൂടുതൽ തുക ചെലവഴിക്കുന്നത് ശമ്പളം നൽകാനാണ്. പെൻഷൻ, പലിശ എന്നിവയാണ് തൊട്ടുപിന്നിൽ. അതേസമയം, ആന്ധ്രപ്രദേശ്, ഗുജറാത്ത്, ഹരിയാന, കർണാടക, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്നാട്, തെലങ്കാന, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ പലിശയിനത്തിലെ ചെലവാണ് മുന്നിൽ. ഈ സംസ്ഥാനങ്ങളുടെ ഉയർന്ന കടബാധ്യതയാണ് ഇതിന് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

