Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മമതക്കെതിരെ പരാമർശം, ത്രിപുരയിൽ ഒരാൾ അറസ്റ്റിൽ
text_fieldsbookmark_border
അംബാസ: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ സമൂഹ മാധ്യമത്തിൽ അപകീർത്തിപരമായ പരാമർശം നടത്തിയ ത്രിപുരയിലെ ധലായ് ജില്ലയിൽ നിന്നുള്ളയാൾ അറസ്റ്റിൽ. തുഷാർ ശർമ എന്നയാളാണ് അറസ്റ്റിലായത്.
അംബാസയിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ശർമയെ ഹാജരാക്കി. ഇയാളെ വിട്ടുകിട്ടാൻ പശ്ചിമബംഗാൾ പൊലീസ് കോടതിക്ക് അപേക്ഷ സമർപ്പിച്ചെങ്കിലും അസുഖ ബാധിതനാണെന്ന് ചൂണ്ടിക്കാട്ടി ആവശ്യം നിരസിച്ചു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കാനും കോടതി ഉത്തരവിട്ടു. ശർമയെ ട്രാൻസിറ്റ് റിമാൻഡിൽ കിട്ടുന്നതിന് പശ്ചിമബംഗാൾ പൊലീസ് വീണ്ടും കോടതിയെ സമീപിക്കും.
Next Story
