Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 May 2020 1:50 AM IST Updated On
date_range 3 May 2020 1:51 AM ISTസംസ്ഥാനത്തേക്ക് മടങ്ങിവരുന്നവർ പാലിക്കേണ്ട നടപടിക്രമങ്ങൾ ഇവയാണ്
text_fieldsbookmark_border
- മടങ്ങിവരാൻ ഉദ്ദേശിക്കുന്ന ജില്ലയിലെ കലക്ടറിൽനിന്ന് covid19jagratha.kerala.nic.in എന്ന വെബ്സൈറ്റിലൂടെ യാത്രാനുമതി വാങ്ങണം
- കോവിഡ് ജാഗ്രത വെബ്സൈറ്റിൽ ലഭ്യമായ സ്ലോട്ടുകളുടെ അടിസ്ഥാനത്തിൽ യാത്രാതീയതിയും എൻട്രി ചെക്ക് പോസ്റ്റും തെരഞ്ഞെടുക്കുക.
- കലക്ടറുടെ യാത്രാനുമതി ലഭിച്ചതിന് ശേഷം മാത്രമേ യാത്ര ആരംഭിക്കാൻ പാടുള്ളൂ.
- യാത്രാവേളയിൽ സാമൂഹിക അകലം പാലിക്കണം. അഞ്ച് സീറ്റർ വാഹനത്തിൽ നാലും ഏഴ് സീറ്റർ വാഹനത്തിൽ അഞ്ചും വാനിൽ 10ഉം ബസിൽ 25ഉം ആളുകൾ മാത്രമേ പാടുള്ളൂ.
- അതിർത്തി ചെക്ക്പോസ്റ്റുവരെ മാത്രം വാടക വാഹനത്തിൽ വരികയും അതിന് ശേഷം മറ്റൊരു വാഹനത്തിൽ യാത്രതുടരാൻ ആഗ്രഹിക്കുന്നവർ അതത് സ്ഥലങ്ങളിൽ വാഹനങ്ങൾ ക്രമീകരിക്കേണ്ടതാണ്. യാത്രക്കാരനെ കൂട്ടിക്കൊണ്ടുപോകുന്ന വാഹനത്തിൽ ഡ്രൈവറെ മാത്രമേ അനുവദിക്കൂ. യാത്രക്ക് ശേഷം ഡ്രൈവറും ഹോം ക്വാറൻറീനിൽ കഴിയണം. യാത്രക്കാരെ കൂട്ടുന്നതിനായി പോകുന്ന ഡ്രൈവറും കോവിഡ് ജാഗ്രത വെബ്സൈറ്റിലൂടെ കലക്ടർമാരിൽനിന്ന് എമർജൻസി പാസ് വാങ്ങണം.
- മറ്റ് സംസ്ഥാനങ്ങളിൽനിന്ന് യാത്രക്കാരെ കൊണ്ടുവരുന്ന വാടക വാഹനങ്ങൾക്കുള്ള മടക്ക പാസ് കലക്ടർമാർ നൽകും.
- കേരളത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ യാത്രക്കാരും കേവിഡ് 19 ജാഗ്രതാ മൊബൈൽ ആപ് അവരവരുടെ ഫോണുകളിൽ നിർബന്ധമായും ഇൻസ്റ്റാൾ ചെയ്യണം.
- യാത്രയുമായി ബന്ധപ്പെട്ട് അവിചാരിതമായി എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുകയാണെങ്കിൽ ഗവ. സെക്രട്ടേറിയറ്റിലെ വാർ റൂമുമായോ (0471 2781100/2781101) നിർദിഷ്ട അതിർത്തി ചെക്ക്പോസ്റ്റുമായോ ബന്ധപ്പെടേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
