Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആൾക്കൂട്ട ആക്രമണത്തെ...

ആൾക്കൂട്ട ആക്രമണത്തെ ശക്​തമായി നേരിടണ​െമന്ന്​ സുപ്രീം കോടതി 

text_fields
bookmark_border
ആൾക്കൂട്ട ആക്രമണത്തെ ശക്​തമായി നേരിടണ​െമന്ന്​ സുപ്രീം കോടതി 
cancel

ന്യൂഡൽഹി: ആൾക്കൂട്ട ആക്രമണത്തെ പ്രത്യേക കുറ്റകൃത്യമാക്കി ശിക്ഷ നിർണയിച്ച്​ നിയമനിർമാണം നടത്തണമെന്ന്​ ചീഫ്​ ജസ്​റ്റിസ്​ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച്​ പാർലമ​​െൻറിനോട്​ ശിപാർ​ശ ചെയ്​തു. ആൾക്കൂട്ട ഭരണത്തി​​​െൻറ ഭീകരവാഴ്ചയിൽ രാജ്യത്തി​​​െൻറ നിയമവ്യവസ്​ഥ മുങ്ങിപ്പോകാൻ അനുവദിക്കില്ലെന്ന്​ വ്യക്​തമാക്കിയ സുപ്രീംകോടതി അവ തടയുന്നതിനുള്ള മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചു. സുപ്രീംകോടതി നിർദേശങ്ങൾ  കേന്ദ്ര, സംസ്​ഥാന സർക്കാറുകൾ നാലാഴ​്​ചക്കകം നടപ്പാക്കി റിപ്പോർട്ട്​ സമർപ്പിക്കണം.

എല്ലാ ജില്ലകളിലും ആൾക്കൂട്ട ആക്രമണങ്ങൾ തടയാൻ പോലീസ്​ സുപ്രണ്ടി​​​െൻറ റാങ്കിൽ കുറയാത്ത നോഡൽ ഒാഫീസറെ  നിയമിക്കണം. ഒാരോ നോഡൽ ഒാഫീസറെയും സഹായിക്കാൻ ഡി.​ൈവ.എസ്​.പി പദവിയുള്ള പോലീസ്​ ഉദ്യോഗസ്​ഥനെയും നിയമിക്കണം. ഇവർക്ക്​ കീഴിൽ ഒാരോ ജില്ലയിലും പ്രത്യേക ദൗത്യസേനയുണ്ടാക്കി ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യാൻ സാധ്യതയുള്ളവരെയും വിദ്വേഷ പ്രസംഗങ്ങളും പ്രകോപന പ്രസ്​താവനകളും വ്യാജ വാർത്തകളും പരത്തുന്നവരെയും കുറിച്ച്​ രഹസ്യാന്വേഷണ റി​പ്പോർട്ടുകൾ ശേഖരിക്കണം. ആൾക്കൂട്ട ആക്രമണത്തിനും കൊലക്കും ​പ്രേരണയാകുന്ന ഉള്ളടക്കമുള്ള നിരുത്തരവാദപരവും സ്​ഫോടനാത്​മകവുമായ സന്ദേശങ്ങൾ, വീഡിയോകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153എ വകുപ്പോ പ്രസക്​തമായ മറ്റു വകുപ്പുക​േളാ ഉപയോഗിച്ച്​ പോലീസ്​ കേ​െസടുക്കണം. ​ 

മതിയായ ശിക്ഷ വ്യവസ്​ഥ ചെയ്യുന്ന നിയമനിർമാണത്തിലൂടെ അത്തരം കുറ്റകൃത്യത്തിലേർപ്പെടുന്നവരിൽ ഭീതിയുണ്ടാക്കാനാകുമെന്ന്​ ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്ര, ജസ്​റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്​, എ.എം ഖൻവിൽകർ എന്നിവരടങ്ങുന്ന ബെഞ്ച്​ അഭിപ്രായപ്പെട്ടു. നിയമവാഴ്​ചയുള്ള ജനാധിപത്യ സംവിധാനത്തിൽ മതേതര മൂല്യങ്ങളും ബഹുസ്വരമായ സാമൂഹികചട്ടക്കൂടും സംരക്ഷിക്കുന്ന തരത്തിൽ ക്രമസമാധാന സംവിധാനം ഫലപ്രദമായി നടപ്പാക്കുന്നുണ്ടെന്ന്​ ഭരണകൂടം ഉറപ്പുവരുത്തണം.  

നിയമവാഴ്​ച മുക്കിത്താഴ്​ത്തി ആൾക്കൂട്ട ഭരണത്തി​​​െൻറ ഭീകരവൃ​ത്തികൾ അനുവദിക്കാനാവില്ലെന്ന്​ സ​ുപ്രീംകോടതി ഒാർമിപ്പിച്ചു. സമാനമായ രീതിയിൽ അടിക്കടി ആവർത്തിച്ചുകൊണ്ടിരിക്കുന്ന അക്രമം ‘‘പുതിയൊരു സാധാരണനില’’യായി മാറ​ുന്നത്​ അംഗീകരിക്കാനാവില്ല. അതിൽ നിന്ന്​ പൗരന്മാരെ രക്ഷിക്കാൻ ശക്​തവും ഉറച്ചതുമായ നടപടി വേണ​ം. സ്വന്തം ജനത്തി​​​െൻറ വളർന്നുകൊണ്ടിരിക്കുന്ന ഗർജനത്തിന്​ ​േനരെ ഭരണകൂടം ബധിരകർണരാകാൻ പറ്റില്ല. എല്ലാവരെയും ഉ​ൾക്കൊള്ളുന്ന നമ്മുടെ സാമൂഹിക ക്രമത്തെ ശക്​തിപ്പെടുത്താൻ ശക്​തമായ നടപടിക്ക്​  കാഹളം മുഴക്കേണ്ട ദുർഘടമായ സ്​ഥിതിവിശേഷമാണ്​ വന്നു ചേർന്നിരിക്കുന്നത്​. ആൾക്ക​ൂട്ട ആക്രമണം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന തരത്തിൽ വ്യാപക പ്രതിഭാസമായി  മാറിയിരിക്കുന്നു. മനുഷ്യജീവനും മനുഷ്യാവകാശങ്ങും സംരക്ഷിക്കേണ്ടത്​ കോടതിയുടെ  ബാധ്യതയാണ്​. അന്തസാർന്ന ജീവിതത്തിനും മനുഷ്യത്വപരമായ പെരുമാറ്റത്തിനുമുള്ളതിനേക്കാൾ വലിയ അവകാശമില്ല.  ഒരു പൗരനും മറ്റൊരു പൗര​​​െൻറ അന്തസിടിക്കാനാവില്ലെന്നും ബെഞ്ച്​ ഒാർമിപ്പിച്ചു. 

തഹ്​സീൻ പൂനാവാല, അഡ്വ. കോളിൻഗോൺസാൽവസി​​​െൻറ ഹ്യൂമൻ റൈറ്റ്​സ്​ ലോ നെറ്റ്​വർക്ക്​ എന്നിവർ സമർപ്പിച്ച ഹരജിയിലാണ്​  സുപ്രീം​േകാടതിയുടെ ചരിത്രപരമായ ഇടക്കാല വിധി. ഹരജിക്കാർക്ക്​ വേണ്ടി മുതിർന്ന അഭിഭാഷകരായ ഇന്ദിരാ ജയ്​സിംഗ്​, സന്തോഷ്​ ഹെഗ്​ഡെ എന്നിവർ ഹാജരായി. കേസ്​ അടുത്ത മാസം 20ന്​ വീണ്ടും പരിഗണിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:statemobocracyCow Vigilantismsupreme court
News Summary - "State Must Prevent Mobocracy," Says Supreme Court On Cow Vigilantism- India news
Next Story