സിവിൽ സെക്രട്ടേറിയറ്റിൽനിന്ന് കശ്മീർ പതാക നീക്കി
text_fieldsശ്രീനഗര്‍: ജമ്മു-കശ്മീര്‍ സിവില്‍ സെക്രട്ടേറിയറ്റ് കെട്ടിടത്തില്‍നിന്ന് സംസ്ഥാന പത ാക നീക്കി പകരം ദേശീയ പതാക ഉയര്‍ത്തി. ഞായറാഴ്ച രാവിലെയാണ് സെക്രട്ടേറിയറ്റിൽനിന ്ന് കശ്മീർ പതാക അപ്രത്യക്ഷമായത്. ഇതിന് ആരാണ് ഉത്തരവ് നൽകിയതെന്ന് തങ്ങൾക്കറിയില്ലെന്ന് സെക്രട്ടേറിയറ്റിലെ സുരക്ഷ ഉദ്യോഗസ്ഥർ പറഞ്ഞു.
ഇതിനെതിരെ സെക്രട്ടേറിയറ്റിലെ ചില ജീവനക്കാരും പ്രദേശവാസികളും കടുത്ത ഭാഷയിലാണ് പ്രതിഷേധം ഉയർത്തിയത്. സംസ്ഥാനത്തിെൻറ ചിഹ്നങ്ങൾ ഒാരോന്നായി അസ്തമിക്കുകയാണെന്നായിരുന്നു പ്രദേശവാസിയായ മുഹമ്മദ് അമീനിെൻറ പ്രതികരണം.സ്വന്തമായി പതാകയുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമായിരുന്നു ജമ്മു-കശ്മീർ.
സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കിയിരുന്ന 370ാം വകുപ്പ് നീക്കിയതിനു പിന്നാലെ സര്‍ക്കാര്‍ ഓഫിസുകളില്‍നിന്നും വാഹനങ്ങളില്‍നിന്നും സംസ്ഥാന പതാക നീക്കിത്തുടങ്ങിയിരുന്നു.
