ഇന്ത്യയിൽ യുവാക്കളുടെ ഇടയിൽ സ്റ്റാർട്ടപ്പ് തരംഗം -മോദി
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ യുവജനങ്ങളുടെ ഇടയിൽ സ്റ്റാർട്ടപ്പ് സംസ്കാരം തരംഗം സൃഷ്ടിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെറു നഗരങ്ങളിൽപോലും ഇതു വ്യാപകമാവുന്നതായും ഇന്ത്യയുടെ ശോഭനമായ ഭാവിയുടെ സൂചനയാണിതെന്നും തെൻറ പ്രതിമാസ റേഡിയോ പരിപാടിയായ 'മൻ കി ബാതി'ൽ മോദി പറഞ്ഞു.
രാജ്യത്തെ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ ജനങ്ങളുടെ ഭാവനയെ ആകർഷിച്ചുവെന്നും സർവകലാശാലകളിൽനിന്നും പരീക്ഷണ ശാലകളിൽനിന്നും വലിയ എണ്ണം ഉപഗ്രഹങ്ങളുമായി എത്തുന്ന യുവജനങ്ങളുടേതായിരിക്കും വരുംനാളുകൾ എന്നും മോദി കൂട്ടിച്ചേർത്തു.ടോക്യോ ഒളിമ്പിക്സിലെ പ്രകടനത്തിനുശേഷം കായിക സംസ്കാരത്തിന് ഉണർവ് ലഭിച്ചതായി മോദി പറഞ്ഞു.
നാലു പതിറ്റാണ്ടുകൾക്കുശേഷം പുരുഷ ഹോക്കിയിൽ ഇന്ത്യ ഒളിമ്പിക് മെഡൽ നേടിയത് സൂചിപ്പിച്ച അദ്ദേഹം യുവാക്കൾ ഇപ്പോൾ കായികരംഗത്തേക്ക് ആകർഷിക്കപ്പെട്ടുവെന്നും മാതാപിതാക്കൾ അവരെ പിന്തുണക്കുന്നതിൽ സന്തോഷമുണ്ടെന്നും പറഞ്ഞു. ഹോക്കി ഇതിഹാസം ധ്യാൻ ചന്ദ് ഇന്ത്യക്കുവേണ്ടി ഹോക്കിയുടെ ലോകം കീഴടക്കിയെന്നുപറഞ്ഞ മോദി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. ധ്യാൻചന്ദിെന്റ ജന്മദിനത്തോടനുബന്ധിച്ച് എല്ലാ വർഷവും ആഗസ്റ്റ് 29ന് ദേശീയ കായികദിനം ആഘോഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

