ജമ്മുകശ്മീരിൽ പോളിങ് തുടങ്ങി; രണ്ട് പ്രധാന പാർട്ടികൾ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു
text_fieldsശ്രീനഗർ: ജമ്മു കശ്മീരിൽ മുനിസിപ്പൽ തെരഞ്ഞെടുപ്പിെൻറ ആദ്യ ഘട്ട വോെട്ടടുപ്പ് രണ്ട് പ്രധാന പാർട്ടികൾ ബഹിഷ്കരിച്ചു. മെഹ്ബൂബ മുഫ്തിയുടെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി, നാഷണൽ കോൻഫറൻസ് എന്നീ പാർട്ടികളാണ് തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചത്.
12 ജില്ലകളിലെ 422 വാർഡുകളിലേക്കാണ് വോെട്ടടുപ്പ് നടക്കുന്നത്. ജമ്മുവിൽ 247, ജമ്മുവിൽ 149, ലഡാക്കിൽ 26 എന്നീ സീറ്റുകളാണുള്ളത്. 1283 സ്ഥാനാർഥികൾ ജനവിധി തേടും. നാല് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ്.
10, 13, 16 തീയതികളിലാണ് മറ്റു ഘട്ടങ്ങൾ. 20നാണ് വോെട്ടണ്ണൽ. മൊത്തം 1145 വാർഡുകളിലേക്ക് 2990 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ടാവും. 244 പേർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആകെയുള്ളത് 16,97,291 വോട്ടർമാരാണ്.
രാവിലെ ഏഴുമണി മുതൽ പോളിങ് തുടങ്ങി. തെരഞ്ഞെടുപ്പിെൻറ ഭാഗമായി കനത്ത സുരക്ഷയാണ് ഒരുക്കിയത്. ദക്ഷിണ കശ്മീരിൽ മൊബൈൽ ഇൻറർനെറ്റ് സർവീസ് വിച്ഛേദിച്ചിട്ടുണ്ട്. കശ്മീരിെൻറ മറ്റ് ഭാഗങ്ങളിൽ ഇൻറർനെറ്റ് വേഗത 2Gയായി കുറച്ചിട്ടുണ്ട്.
വോെട്ടടുപ്പ് സ്ഥലങ്ങളിൽ തിങ്കളാഴ്ച അവധി നൽകിയിട്ടുണ്ട്. 13 വർഷത്തിനുശേഷമാണ് സംസ്ഥാനത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. 2005ൽ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതികൾ 2010 ഫെബ്രുവരി വരെ തുടർന്നു. പിന്നീട് തെരഞ്ഞെടുപ്പ് നടന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
