സ്റ്റാൻ സ്വാമി ജാമ്യത്തിന് യോഗ്യനെന്ന് ഹൈകോടതി
text_fieldsമുംബൈ: ഭീമ-കൊറേഗാവ് കേസിൽ അറസ്റ്റിലായ പുരോഹിതൻ സ്റ്റാൻ സ്വാമി ജാമ്യം നേടാൻ യോഗ്യനാണെന്ന് ബോംബെ ഹൈകോടതി. ആരോഗ്യ കാരണങ്ങളാലുള്ള ജാമ്യാപേക്ഷ എൻ.ഐ.എ കോടതി തള്ളിയതിനെതിരെ സ്വാമി നൽകിയ അപ്പീലിൽ വാദം കേൾക്കെ ജസ്റ്റിസുമാരായ എസ്.എസ്. ഷിൻഡെ, മനീഷ് പിതാളെ എന്നിവരുടെ ബെഞ്ചാണ് ഇങ്ങനെ പറഞ്ഞത്.
15 ന് സ്റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ എൻ.ഐ.എക്കും അദ്ദേഹത്തിൻെറ ജയിലിലെ ചികിത്സയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് നൽകാൻ മഹാരാഷ്ട്ര സർക്കാറിനും കോടതി നിർദേശം നൽകി. അപ്പീൽ നൽകാൻ സ്വാമി കാലതാമസം വരുത്തിയെന്ന എൻ.ഐ.എയുടെ വാദം കോടതി തള്ളി.
പാർകിൻസൻസ് രോഗത്തിെൻെറ മൂർധന്യത്തിലാണെന്നും കേൾവിക്കുറവുണ്ടെന്നും കോവിഡ് വ്യാപനം പരിഗണിച്ച് താൽക്കാലിക ജാമ്യമെങ്കിലും സ്വാമിക്ക് അനുവദിക്കണമെന്നും അദ്ദേഹത്തിനുവേണ്ടി ഹാജറായ മിഹിർ ദേശായി കോടതിയിൽ പറഞ്ഞു. ഇതുവേരെ സ്റ്റാൻ സ്വാമിക്കെതിരെ കുറ്റം ചുമത്തിയിട്ടില്ലെന്നും മിഹിർ ദേശായ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

