പ്രണയാഭ്യർത്ഥന നിരസിച്ചു: യുവാവ് പതിനഞ്ചുകാരിയുടെ കൈവെട്ടിയെടുത്തു
text_fieldsലക്നോ: ഉത്തർപ്രദേശിൽ പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയുടെ കൈ യുവാവ് വെട്ടിയെടുത്തു. ലഖിംപുർ ജില്ലയിൽ ബുധനാഴ്ചയാണ് സംഭവം. ഒമ്പതാം ക്ളാസുകാരിയെ പിന്തുടർന്ന അക്രമി അവളെ തള്ളിവീഴ്ത്തി വാളുകൊണ്ട് വലതുകൈ വെട്ടുകയായിരുന്നു. അക്രമി 19 കാരനായ രോഹിത്തിനെ ജനങ്ങൾ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
ബുധനാഴ്ച മൂന്നു മണിയോടെ ചന്തയിലെത്തിയ പെൺകുട്ടിയെ തടഞ്ഞു നിർത്തി ഇയാൾ അനുനയിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ പെൺകുട്ടി വഴങ്ങാത്തതിൽ കുപിതനായ ഇയാൾ വെൽഡിങ് കടയിൽ നിന്ന് വാളെടുത്ത് പിറകെ കൂടുകയായിരുന്നു. ജനതിരക്കേറിയ സ്ഥലത്തേക്ക് ഒാടിയ പെൺകുട്ടിയെ തള്ളിയിട്ട അക്രമി വാളുകൊണ്ട് വലതുകൈ വെട്ടിമാറ്റി. സംഭവമറിയാതെ തരിച്ചുനിന്ന ജനക്കൂട്ടം അക്രമി വീണ്ടും പെൺകുട്ടിയെ വെട്ടുന്നതിന് മുമ്പ് കൂട്ടംചേർന്ന് മർദിച്ച് കീഴടക്കി.
പെണ്‍കുട്ടിയെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെങ്കിലും രക്തം ഏറെ വാര്‍ന്നു പോയിരുന്നതിനാല്‍ ലക്നോവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവരുടെ നില ഗുരുതരമാണ്.
കുറെ നാളായി രോഹിത്തിെൻറ പ്രണയാഭ്യര്‍ത്ഥന പെണ്‍കുട്ടി നിരാകരിക്കുകയായിരുന്നു. പെണ്‍കുട്ടി മാതാപിതാക്കളോട് ഇതേ കുറിച്ച് പരാതി പറയുകയും ചെയ്തിരുന്നു.
യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു.
അടുത്തകാലത്ത് ഉത്തര്‍ പ്രദേശില്‍ പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള അക്രമ സംഭവങ്ങള്‍ പതിവായിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ബാലിയയിൽ വിദ്യാർഥിയെ പിന്തുടർന്ന് കുത്തികൊലപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
