Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്റ്റാലിന്റെ...

സ്റ്റാലിന്റെ മരുമകന്‍റെ ഓഡിറ്ററുടെയും എം.എല്‍.എയുടെയും വീട്ടില്‍ റെയ്ഡ്

text_fields
bookmark_border
സ്റ്റാലിന്റെ മരുമകന്‍റെ ഓഡിറ്ററുടെയും എം.എല്‍.എയുടെയും വീട്ടില്‍ റെയ്ഡ്
cancel

ചെ​ന്നൈ: ത​മി​ഴ്​​നാ​ട്​ മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​നു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന്​ ആ​രോ​പി​ക്ക​പ്പെ​ടു​ന്ന പ്ര​മു​ഖ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ സ്ഥാ​പ​ന​മാ​യ ജി ​സ്ക്വ​യ​ർ റി​യ​ലേ​റ്റേ​ഴ്​​സ്​ പ്രൈ​വ​റ്റ്​ ലി​മി​റ്റ​ഡി​ൽ ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന.

സ്റ്റാ​ലി​ന്‍റെ മ​രു​മ​ക​ൻ ശ​ബ​രീ​ശ​ന്‍റെ ഓ​ഡി​റ്റ​റു​ടെ വ​സ​തി​യി​ലും ഡി.​എം.​കെ -എം.​എ​ൽ.​എ എം.​കെ. മോ​ഹ​ന്‍റെ വീ​ട്ടി​ലും ഉ​ൾ​പ്പെ​ടെ 50ല​ധി​കം ഇ​ട​ങ്ങ​ളി​ലാ​ണ്​ പ​രി​ശോ​ധ​ന അ​ര​ങ്ങേ​റു​ന്ന​ത്. ഡി.​എം.​കെ നേ​താ​ക്ക​ൾ, അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ, മ​ന്ത്രി​മാ​ർ, എം.​എ​ൽ.​എ​മാ​ർ, എം.​പി​മാ​ർ എ​ന്നി​വ​രു​ടെ സ്വ​ത്തു​ക്ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ള​ട​ങ്ങി​യ ‘ഡി.​എം.​കെ ഫ​യ​ലു​ക​ൾ’ എ​ന്ന പേ​രി​ലു​ള്ള റി​പ്പോ​ർ​ട്ട്​ ബി.​ജെ.​പി ത​മി​ഴ്‌​നാ​ട് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​അ​ണ്ണാ​മ​ലൈ പു​റ​ത്തു​വി​ട്ട് ഒ​രാ​ഴ്ച​ക്കു ശേ​ഷ​മാ​ണ് റെ​യ്ഡ്.

സം​സ്ഥാ​ന ഭ​ര​ണ​ക​ക്ഷി​യാ​യ ഡി.​എം.​കെ​യു​മാ​യ ബ​ന്ധം കാ​ര​ണം ജി ​സ്‌​ക്വ​യ​റി​ന്‍റെ വ​രു​മാ​നം 2019 മു​ത​ൽ പ​ല​മ​ട​ങ്ങ് വ​ർ​ധി​ച്ച​താ​യും അ​ദ്ദേ​ഹം ആ​രോ​പി​ച്ചി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഏ​ഴ് മ​ണി​യോ​ടെ​യാ​ണ്​ ചെ​ന്നൈ സേ​ത്തു​പ്പ​ട്ടി​യി​ലെ ജി ​സ്ക്വ​യ​ർ ആ​സ്ഥാ​ന ഓ​ഫി​സി​ലും കോ​യ​മ്പ​ത്തൂ​ർ, ബം​ഗ​ളൂ​രു, ഹൊ​സൂ​ർ, മൈ​സൂ​രു, തി​രു​ച്ചി, ഹൈ​ദ​രാ​ബാ​ദ്​ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഓ​ഫി​സു​ക​ളി​ലും സ്ഥാ​പ​ന ഉ​ട​മ ബാ​ല​യു​ടെ നീ​ലാ​ങ്ക​ര​യി​ലെ വീ​ട്ടി​ലും പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. മോ​ഹ​ൻ എം.​എ​ൽ.​എ​യു​ടെ മ​ക​ൻ കാ​ർ​ത്തി​ക്​ ജി ​സ്ക്വ​യ​ർ ക​മ്പ​നി​യു​ടെ

പാ​ർ​ട്ണ​റാ​ണ്. ശ​ബ​രീ​ശ​ന്‍റെ അ​ണ്ണാ​ന​ഗ​റി​ലെ ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ്​ ഷ​ൺ​മു​ഖ​രാ​ജി​ന്‍റെ ഓ​ഫി​സി​ലും അ​ടു​ത്ത ബ​ന്ധു പ്ര​വീ​ണി​ന്‍റെ വീ​ട്ടി​ലും പ​രി​ശോ​ധ​ന ന​ട​ന്നു. റെ​യ്​​ഡ്​ ന​ട​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ൽ കേ​ന്ദ്ര​സേ​ന​യെ വി​ന്യ​സി​ച്ചി​രു​ന്നു.

അ​ടി​സ്ഥാ​ന​ര​ഹി​ത​വും അ​പ​കീ​ർ​ത്തി​ക​ര​വു​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ്​ അ​ണ്ണാ​മ​ലൈ ഉ​ന്ന​യി​ച്ച​തെ​ന്നും 500 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​ര​മാ​വ​ശ്യ​പ്പെ​ട്ട്​ ഡി.​എം.​കെ അ​ണ്ണാ​മ​ലൈ​ക്ക്​ വ​ക്കീ​ൽ നോ​ട്ടീ​സ്​ അ​യ​ച്ച​താ​യും ഡി.​എം.​കെ കേ​ന്ദ്ര​ങ്ങ​ൾ അ​റി​യി​ച്ചി​രു​ന്നു. അ​ണ്ണാ​മ​ലൈ പു​റ​ത്തു​വി​ട്ട ത​മി​ഴ്​​നാ​ട്​ ധ​ന​മ​ന്ത്രി പി.​ടി.​ആ​ർ. പ​ള​നി​വേ​ൽ രാ​ജ​ന്‍റെ ശ​ബ്ദ​സ​ന്ദേ​ശം വ്യാ​ജ​മാ​ണെ​ന്നും ഇ​വ​ർ വ്യ​ക്ത​മാ​ക്കി.

ക​മ്പ​നി നി​യ​മാ​നു​സൃ​ത​മാ​യാ​ണ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും ഇ​തി​ന്‍റെ ആ​സ്തി​ക​ളും ബാ​ധ്യ​ത​ക​ളും ര​ജി​സ്ട്രാ​ർ ഓ​ഫ് ക​മ്പ​നീ​സി​ന്‍റെ പ​ക്ക​ൽ​നി​ന്ന്​ ല​ഭ്യ​മാ​വു​ന്ന പൊ​തു​രേ​ഖ​യാ​ണെ​ന്നും​ ജി ​സ്ക്വ​യ​ർ ക​മ്പ​നി വ​ക്​​താ​ക്ക​ൾ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചി​രു​ന്നു.

ഡി.​എം.​കെ -എം.​എ​ൽ.​എ മോ​ഹ​ന്‍റെ വ​സ​തി​യി​ൽ ന​ട​ക്കു​ന്ന ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച്​ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MK Stalin
News Summary - Stalin's son in law's auditor and MLA's house raided
Next Story