Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശിരുവാണി ഡാമിൽ ജലം...

ശിരുവാണി ഡാമിൽ ജലം സംഭരിച്ച്​ നൽകാൻ പിണറായിക്ക് സ്റ്റാലിന്‍റെ കത്ത്​

text_fields
bookmark_border
Listen to this Article

ചെ​ന്നൈ: സു​ഗ​മ​മാ​യ ജ​ല​വി​ത​ര​ണ​ത്തി​ന്​ ശി​രു​വാ​ണി ഡാ​മി​ൽ പ​ര​മാ​വ​ധി ജ​ലം സം​ഭ​രി​ച്ച്​ ത​മി​ഴ്​​നാ​ടി​ന്​ ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്​ ക​ത്തെ​ഴു​തി. ​

കോ​യ​മ്പ​ത്തൂ​ർ കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ൾ കു​ടി​വെ​ള്ള​ത്തി​ന്​ ശി​രു​വാ​ണി ഡാ​മി​നെ​യാ​ണ്​ മു​ഖ്യ​മാ​യും ആ​ശ്ര​യി​ക്കു​ന്ന​ത്. വ​ർ​ഷ​ന്തോ​റും ശി​രു​വാ​ണി ഡാ​മി​ൽ​നി​ന്ന്​ 1.30 ടി.​എം.​സി ജ​ലം ത​മി​ഴ്​​നാ​ടി​ന്​ വി​ട്ടു​ന​ൽ​ക​ണം. എ​ന്നാ​ൽ, ആ​റു വ​ർ​ഷ​മാ​യി 0.484- 1.128 ടി.​എം.​സി ജ​ലം മാ​ത്ര​മാ​ണ്​ ല​ഭ്യ​മാ​യ​ത്. സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന്​ 878.50 മീ​റ്റ​റാ​ണ്​ ഡാ​മി​ന്‍റെ പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി. എ​ന്നാ​ൽ, മ​തി​യാ​യ മ​ഴ ല​ഭ്യ​മാ​യി​ട്ടും ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ​യി കേ​ര​ള ജ​ല​സേ​ച​ന വ​കു​പ്പ്​ കു​റ​ഞ്ഞ വി​താ​ന​ത്തി​ലാ​ണ്​​ ജ​ലം സം​ഭ​രി​ക്കു​ന്ന​ത്. ഇ​തു​കാ​ര​ണം ക​രാ​ർ പ്ര​കാ​രം അ​നു​വ​ദി​ക്കേ​ണ്ട ജ​ലം പൂ​ർ​ണ​മാ​യും ത​മി​ഴ്​​നാ​ടി​ന്​ ല​ഭ്യ​മാ​വു​ന്നി​ല്ലെ​ന്നാ​ണ്​ പ​രാ​തി. കേ​ര​ള മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട്ട്​ പ​ര​മാ​വ​ധി ശേ​ഷി വ​രെ ജ​ലം സം​ഭ​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നാ​ണ്​ സ്റ്റാ​ലി​ന്‍റെ ആ​വ​ശ്യം. കേ​ര​ള-​ത​മി​ഴ്​​നാ​ട്​ അ​തി​ർ​ത്തി​യി​ൽ പാ​ല​ക്കാ​ട്​ ജി​ല്ല​യി​ലെ മ​ണ്ണാ​ർ​ക്കാ​ട്​ താ​ലൂ​ക്കി​ലാ​ണ്​ ശി​രു​വാ​ണി ഡാം ​സ്ഥി​തി ചെ​യ്യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MK Stalinsiruvani dampinarayi vijayan
Next Story