Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightടീഷർട്ടും ഹെൽമറ്റും...

ടീഷർട്ടും ഹെൽമറ്റും ധരിച്ച്​ സ്​റ്റാലി​ൻ സൈക്കിളോടിച്ചത്​ 20 കിലോമീറ്റർ; കൗതുകത്തോടെ ജനം

text_fields
bookmark_border
ടീഷർട്ടും ഹെൽമറ്റും ധരിച്ച്​ സ്​റ്റാലി​ൻ സൈക്കിളോടിച്ചത്​ 20 കിലോമീറ്റർ; കൗതുകത്തോടെ ജനം
cancel

​ചെന്നൈ: മുഖ്യമന്ത്രി എം.കെ. സ്​റ്റാലി​െൻറ പ്രഭാത ​ൈസക്കിൾ സവാരി കൗതുകമായി. ഞായറാഴ്​ച രാവിലെ മഹാബലിപുരം വരെ ഇ.സി.ആർ റോഡിൽ 20 കിലോമീറ്ററാണ്​ സ്​റ്റാലിൻ ​ൈസക്കിളോടിച്ചത്​. 15 പേർ സൈക്കിളുകളുമായി സ്​റ്റാലിനെ അനുഗമിച്ചു. ചുവന്ന ടീഷർട്ടും ഹെൽമറ്റും കൂളിങ്​ ഗ്ലാസും ധരിച്ച്​ സൈക്കിൾ ഒാടിച്ച സ്​റ്റാലിനെ ജനം തിരിച്ചറിഞ്ഞതോടെ പലരും വഴിയിൽ തടഞ്ഞുനിർത്തി സെൽഫിയെടുത്തു.

ചിലയിടങ്ങളിൽ സ്​റ്റാലിൻ സ്വമേധയാ നിർത്തി ജനങ്ങളുമായി സംസാരിച്ചു. വഴിയിൽ റസ്​റ്റാറൻറിൽ കയറി ചായ കുടിച്ചു. മുമ്പും ഇ.സി.ആർ റോഡിൽ സ്​റ്റാലിൻ ​ൈസക്കിൾ സവാരി നടത്തിയിരുന്നു. രാവിലെ നടത്തവും പതിവായിരുന്നു. മുഖ്യമന്ത്രിയായതിനുശേഷം നടത്തിയ ആദ്യത്തെ ​ൈസക്കിൾ സവാരി സമൂഹമാധ്യമങ്ങളിൽ ​ൈവറലായി. ​വ്യായാമം ചെയ്യുന്ന സ്​റ്റാലി​െൻറ പടങ്ങളും പ്രചരിച്ചിരുന്നു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mk stalincycle ride
Next Story