എഫ്.സി.ആർ.എക്കെതിരെ ആദ്യം പ്രതികരിച്ചത് തമിഴ്‌നാട്, എ.ഐ.എ.ഡി.എം.കെ നിലപാട് വ്യക്തമാക്കണം -എം.കെ. സ്റ്റാലിൻ
text_fieldsകന്യാകുമാരി ജില്ലയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഡി.എം.കെ പ്രസിഡന്റ് എം.കെ. സ്റ്റാലിൻ നാഗർകോവിലിൽ പൊതുയോഗത്തിൽ ഡി.എം.കെ സഖ്യകക്ഷി സ്ഥാനാർഥികളെ പരിചയപ്പെടുത്തുന്നു
നാഗർകോവിൽ: രാജ്യത്ത് പ്രത്യേകിച്ച് ക്രൈസ്‌തവരെ പ്രതികൂലമായി ബാധിക്കുന്ന വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമം (എഫ്.സി.ആർ.എ നിയമം) കൊണ്ടുവന്ന ബി.ജെ.പി സർക്കാരിനെതിരെ ആദ്യം പ്രതികരിച്ചത് തമിഴ്‌നാട്ടിൽ നിന്നും താനാണെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. നാഗർകോവിലിൽ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സ്ഥാനാർഥികളെ പരിചയപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതുവർഷ വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ക്രൈസ്‌തവ പുരോഹിതരെ വിളിച്ച് വരുത്തി പ്രശംസിച്ചതിന്റെ യഥാർത്ഥ മുഖമാണ് എഫ്.സി.ആർ.എ നിയമത്തിലൂടെ നടപ്പാക്കാൻ നോക്കുന്നത്. പൗരത്വ നിയമത്തിലും വഖഫ് നിയമത്തിലും നിലകൊണ്ട അനുകൂല നിലപാടാണോ എ.ഐ.എ.ഡി.എം.കെക്ക് എഫ്.സി.ആർ.എ നിയമത്തിനോട് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യയുടെ വിദേശ നയം കൈയ്യാളുന്നതിലുള്ള വീഴ്ചയാണ് ശ്രീലങ്കൻ സേന തമിഴ്നാട് മത്സ്യതൊഴിലാളികളോട് കാലങ്ങളായി കാണിച്ചു വരുന്നത്. ഇക്കാര്യത്തിൽ മൻമോഹൻസിങ്ങിനെ ആക്ഷേപിച്ച മോദിയുടെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്നും സ്റ്റാലിൻ ചോദിച്ചു.
കന്യാകുമാരി ജില്ലയിൽ ഡി.എം.കെ തെരഞ്ഞെടുപ്പ് പ്രചരണ സദസ്
കൂടാതെ മുഖ്യമന്ത്രി എന്ന നിലയിൽ താൻ ചോദിച്ച മധുര എയിംസ്, മെട്രോകൾ, ഹെസൂർ വിമാനനിലയം, കീഴടി ഗവേഷണ വിവരം, സാമ്പത്തിക കാര്യങ്ങൾ ഒന്നിനും മറുപടി നൽകാത്ത കേന്ദ്രസർക്കാരാണ് നമുക്കുള്ളത്. ഡി.എം.കെ സർക്കാർ സംസ്ഥാനത്തും കന്യാകുമാരി ജില്ലയിലും നടപ്പാക്കിയ വികസന പദ്ധതികൾക്ക് വോട്ട് അഭ്യർഥന നടത്തിയാണ് അദ്ദേഹം മടങ്ങിയത്. ചടങ്ങിൽ ഡി.എം.കെ സ്ഥാനാർഥികളയ ആർ. മഹേഷ്, എസ്. ആസ്റ്റിൻ, കോൺഗ്രസിന്റെ എസ്. രാജേഷ് കുമാർ, താരകൈ കത്പട്, ടി.ടി. പ്രവീൺ, സി.പി.എമ്മിന്റെ ആർ. ചെല്ലസ്വാമി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

