'ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നില്ല, ദൈവത്തെ വെറുക്കുകയും ചെയ്യുന്നില്ല'
text_fieldsചെന്നൈ: താൻ ദൈവത്തിൽ വിശ്വസിക്കുന്നില്ലെന്ന് ഡി.എം.കെ അധ്യക്ഷനും തമിഴ്നാട്ടിലെ മുഖ്യമന്ത്രി സ്ഥാനാർഥിയുമായ എം.കെ. സ്റ്റാലിൻ. അതേസമയം, ദൈവത്തോടോ ദൈവത്തിൽ വിശ്വസിക്കുന്നവരോടോ തനിക്ക് ഒരു വെറുപ്പുമില്ലെന്നും എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
'എന്റെ ഭാര്യ കടുത്ത ഈശ്വര വിശ്വാസിയാണ്. അവർ സ്ഥിരമായി അമ്പലത്തിൽ പോകുന്നു. അവരുടെ വിശ്വാസത്തെ ഞാൻ മാനിക്കുന്നു. അവരെ പിന്തിരിപ്പിക്കാനോ തടയാനോ ഒരിക്കലും ശ്രമിച്ചിട്ടില്ല. വിശ്വാസികൾ അവരുടെ വിശ്വാസം പിൻപറ്റി ജീവിക്കട്ടെ.. ഡി.എം.കെ പ്രവർത്തകരിൽ മിക്കവരും ദൈവവിശ്വാസികളാണ്. അവർ അവരുടെ വിശ്വാസവുമായി മുേമ്പാട്ടുപോകട്ടെ.
ബി.ജെ.പി ഞങ്ങളെ ഹിന്ദു വിരുദ്ധരെന്ന് മുദ്രകുത്തി മുതലെടുപ്പ് നടത്താനുള്ള തന്ത്രങ്ങളിലാണ്. അത് തമിഴ്നാട്ടിൽ വിലപ്പോവില്ല. ഈശ്വരവിശ്വാസിയല്ലെങ്കിലും ഒരു മതത്തിനും ഞാൻ എതിരല്ല'-സ്റ്റാലിൻ പറഞ്ഞു.

