Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്റ്റാലിനെതിരായ...

സ്റ്റാലിനെതിരായ പൊലീസ് അതിക്രമം: തമിഴകമെങ്ങും പ്രതിഷേധം

text_fields
bookmark_border
സ്റ്റാലിനെതിരായ പൊലീസ് അതിക്രമം: തമിഴകമെങ്ങും പ്രതിഷേധം
cancel

കോയമ്പത്തൂര്‍: വിശ്വാസ വോട്ടെടുപ്പ് നടക്കുന്നതിന്‍െറ മുന്നോടിയായി നിയമസഭക്കകത്ത് പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിനെതിരായി നടന്ന പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് തമിഴകമെങ്ങും ഡി.എം.കെ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. തിരുപ്പൂര്‍ ജില്ലയിലെ അവിനാശിയില്‍ നിയമസഭ സ്പീക്കര്‍ പി. ധനപാലിന്‍െറ വീടിനും എം.എല്‍.എ ഓഫിസിനും നേരെ ആക്രമണം നടന്നു. ബൈക്കുകളിലത്തെിയ അജ്ഞാത സംഘമാണ് കല്ളേറ് നടത്തിയത്.

പലയിടങ്ങളിലും സ്പീക്കറുടെ കോലം കത്തിച്ചു. സംസ്ഥാനമൊട്ടുക്കും ഡി.എം.കെ പ്രവര്‍ത്തകര്‍ റോഡ് തടയല്‍ സമരം നടത്തി. ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. കരൂര്‍, കടലൂര്‍, രാമനാഥപുരം തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ സര്‍ക്കാര്‍ ബസുകള്‍ക്കുനേരെ വ്യാപകമായി കല്ളേറ് നടത്തി. കരൂരില്‍ പൊലീസ് ലാത്തിവീശി പ്രവര്‍ത്തകരെ വിരട്ടിയോടിച്ചു. ചിലയിടങ്ങളില്‍ കടയടപ്പ് സമരം നടന്നു. ചെന്നൈ മറീന ബീച്ചിലെ ഗാന്ധി പ്രതിമക്ക് സമീപം നിരാഹാരമിരുന്ന സ്റ്റാലിന്‍ ഉള്‍പ്പെടെ 88 ഡി.എം.കെ എം.എല്‍.എമാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മറീന കടല്‍ക്കരയില്‍ തടിച്ചുകൂടിയ നൂറുകണക്കിന് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ചിലയിടങ്ങളില്‍ വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയത് സംഘര്‍ഷത്തിനിടയാക്കി.

 കോയമ്പത്തൂര്‍ കലക്ടറേറ്റിന് മുന്നില്‍ മുന്‍മന്ത്രി പൊങ്കല്ലൂര്‍ പളനിച്ചാമിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. ഡിണ്ടുഗല്‍ കാമരാജ് പ്രതിമക്ക് സമീപം 300ഓളം പ്രവര്‍ത്തകര്‍ അറസ്റ്റിലായി. ഇവിടെ സ്പീക്കറുടെ കോലം കത്തിച്ചു. തിരുപ്പൂര്‍, ഈറോഡ് തുടങ്ങിയ നിരവധി സ്ഥലങ്ങളിലായി നൂറുകണക്കിന് പ്രവര്‍ത്തകര്‍ അറസ്റ്റ് വരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Stalin issue
News Summary - Stalin issue
Next Story