Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമണിപ്പൂർ താരങ്ങളെ...

മണിപ്പൂർ താരങ്ങളെ ക്ഷണിച്ച് സ്റ്റാലിൻ

text_fields
bookmark_border
Tamil Nadu CM M K Stalin
cancel

ചെ​ന്നൈ: വം​ശീ​യ ക​ലാ​പം രൂ​ക്ഷ​മാ​യ മ​ണി​പ്പൂ​രി​ലെ കാ​യി​ക താ​ര​ങ്ങ​ളെ പ​രി​ശീ​ല​ന​ത്തി​ന് ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക്ഷ​ണി​ച്ച് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ. മ​ക​നും സം​സ്ഥാ​ന കാ​യി​ക മ​ന്ത്രി​യു​മാ​യ ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ ഇ​തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കാ​മെ​ന്ന് ഉ​റ​പ്പും ന​ൽ​കി​യി​ട്ടു​ണ്ട്. ഉ​ദ​യ​നി​ധി​യു​ടെ മ​ക​ൻ മ​ണി​പ്പൂ​രി​ലെ ഐ ​ലീ​ഗ് ഫു​ട്ബാ​ൾ ടീ​മാ​യ നെ​രോ​ക എ​ഫ്.​സി താ​ര​മാ​ണ്. ‘‘ഏ​ഷ്യ​ൻ ഗെ​യിം​സ്, ഖേ​ലോ ഇ​ന്ത്യ എ​ന്നി​വ ന​ട​ക്കാ​നി​രി​ക്കെ, മ​ണി​പ്പൂ​രി​ലെ കാ​യി​ക താ​ര​ങ്ങ​ൾ​ക്ക് അ​വി​ടെ പ​രി​ശീ​ല​നം ന​ട​ത്താ​ൻ ക​ഴി​യു​ന്നി​ല്ല. ത​മി​ഴ്നാ​ട്ടി​ൽ മ​ണി​പ്പൂ​രി​ലെ കാ​യി​ക താ​ര​ങ്ങ​ൾ​ക്ക് പ​രി​ശീ​ല​ന​ത്തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കാ​ൻ യു​വ​ജ​ന​ക്ഷേ​മ കാ​യി​ക വി​ക​സ​ന മ​ന്ത്രി ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്’’ -സ്റ്റാ​ലി​ൻ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

അ​ടു​ത്ത വ​ർ​ഷം ഖേ​ലോ ഇ​ന്ത്യ ചാ​മ്പ്യ​ൻ​ഷി​പ്പി​ന് ത​മി​ഴ്നാ​ടാ​ണ് വേ​ദി​യാ​കു​ന്ന​ത്. ‘‘മ​ണി​പ്പൂ​ർ, ചാ​മ്പ്യ​ന്മാ​രെ പ്ര​ത്യേ​കി​ച്ച് വ​നി​ത ചാ​മ്പ്യ​ന്മാ​രെ സൃ​ഷ്ടി​ക്കു​ന്ന​തി​ന് പേ​രു​കേ​ട്ട​താ​ണ്. മ​ണി​പ്പൂ​രി​ലെ നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളെ ത​മി​ഴ്‌​നാ​ട് വ​ലി​യ ആ​ശ​ങ്ക​യോ​ടെ​യും വേ​ദ​ന​യോ​ടെ​യു​മാ​ണ് നോ​ക്കി​ക്കാ​ണു​ന്ന​ത്’’ -സ്റ്റാ​ലി​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. സ്നേ​ഹ​വും ക​രു​ത​ലു​മാ​ണ് ത​മി​ഴ് സം​സ്കാ​ര​ത്തി​ന്‍റെ മു​ഖ​മു​ദ്ര​യെ​ന്ന് പറഞ്ഞ സ്റ്റാലിൻ‘എ​ല്ലാ സ്ഥ​ല​വും എ​ന്‍റേ​താ​ണ്, എ​ല്ലാ ആ​ളു​ക​ളും എ​ന്‍റെ ബ​ന്ധു​ക്ക​ളാ​ണ്’ എ​ന്ന പ്ര​സി​ദ്ധ വ​ച​ന​വും ചൂ​ണ്ടി​ക്കാ​ട്ടി. ​

സം​സ്ഥാ​ന​ത്ത് പ​രി​ശീ​ല​നം ന​ട​ത്താ​നാ​കു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി മ​ണി​പ്പൂ​രി​ലെ നി​ര​വ​ധി കാ​യി​ക താ​ര​ങ്ങ​ൾ രം​ഗ​ത്തു​വ​ന്നി​രു​ന്നു. ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ താ​ര​ങ്ങ​ളാ​യി​രു​ന്ന സ​ന സി​ങ്ങി​നും സെം​ബോ​യ് ഹാ​വോ​കി​പ്പി​നും പ​രി​ശീ​ല​നം ന​ട​ത്താ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ManipurStalin
News Summary - Stalin invited Manipur stars
Next Story