Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡി.എം.കെ-കോൺഗ്രസ്...

ഡി.എം.കെ-കോൺഗ്രസ് ഭിന്നതകൾക്കിടയിലും രാഹുൽ ഗാന്ധിക്ക് ജന്മദിനാശംസകളുമായി സ്റ്റാലിൻ; നന്ദി പറഞ്ഞ് രാഹുൽ

text_fields
bookmark_border
ഡി.എം.കെ-കോൺഗ്രസ് ഭിന്നതകൾക്കിടയിലും രാഹുൽ ഗാന്ധിക്ക് ജന്മദിനാശംസകളുമായി സ്റ്റാലിൻ; നന്ദി പറഞ്ഞ് രാഹുൽ
cancel

ചെന്നൈ: കോൺഗ്രസ്-ഡി.എം.കെ സഖ്യത്തിൽ വിള്ളൽ വീണ സാഹചര്യത്തിലും, രാഹുൽ ഗാന്ധിക്ക് ജന്മദിനാശംസകളുമായി മുൻ തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ സ്റ്റാലിന്റെ ആശംസകൾ ചുരുങ്ങിയ രണ്ടു വരികളിൽ ഒതുങ്ങിയത് ഇരുപാർട്ടികളും തമ്മിലുള്ള ബന്ധത്തിലെ അകലം വ്യക്തമാക്കുന്നതായി വിലയിരുത്തുന്നുണ്ട്.

തമിഴ്നാട്ടിൽ ഡിഎംകെ സഖ്യം വിട്ട് കോൺഗ്രസ് ടി.വി.കെയ്ക്കൊപ്പം ചേർന്നത് ഇരുപാർട്ടികളും തമ്മിലുള്ള ബന്ധത്തിൽ വലിയ വിള്ളൽ വീഴ്ത്തിയിരുന്നു. ഇതിനു പിന്നാലെ രാഹുൽ ഗാന്ധിക്കെതിരെ ഡി.എം.കെ നേതാക്കൾ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചതും ചർച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് സ്റ്റാലിന്റെ ആശംസ എന്നത് ശ്രദ്ധേയമാകുന്നത്.



“ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ജന്മദിനാശംസകൾ. നിങ്ങൾക്ക് നല്ല ആരോഗ്യവും സന്തോഷവും നേരുന്നു”- സ്റ്റാലിൻ എക്സിൽ കുറിച്ചു. ഇതിന് മറുപടിയായി, സ്റ്റാലിന്റെ പോസ്റ്റ് പങ്കുവെച്ച് രാഹുൽ ഗാന്ധിയും രംഗത്തെത്തി. “ഊഷ്മളമായ ആശംസകൾക്ക് നന്ദി. ഇന്ത്യയെന്ന ആശയം, ഭരണഘടന, ഫെഡറലിസം എന്നിവ സംരക്ഷിക്കാനുള്ള നമ്മുടെ ദൃഢനിശ്ചയം നമ്മെ തുടർന്നും നയിക്കും. ജനാധിപത്യത്തിന്റെ ആത്മാവിനുവേണ്ടിയുള്ള ഈ പോരാട്ടത്തിൽ നാം വിജയിക്കുന്നതുവരെ ഒന്നിച്ച് മുന്നേറും”- രാഹുൽ എക്സിൽ കുറിച്ചു. ഡി.എം.കെ നേതാവ് കനിമൊഴിയും രാഹുലിന് ആശംസകൾ നേർന്നിട്ടുണ്ട്.

കഴിഞ്ഞ വർഷം രാഹുലിനെ 'ആദർശ സഹോദരൻ' എന്ന് വിശേഷിപ്പിച്ച് സ്റ്റാലിൻ നൽകിയ വൈകാരികമായ ആശംസകൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. “രക്തബന്ധത്താൽ അല്ല, മറിച്ച് ചിന്തയാലും ലക്ഷ്യങ്ങളാലും ബന്ധിക്കപ്പെട്ട എന്റെ ആദർശ സഹോദരൻ” എന്നായിരുന്നു അന്ന് സ്റ്റാലിൻ കുറിച്ചത്. ആ സ്ഥാനത്താണ് ഇത്തവണ ഔദ്യോഗികമായ വാക്കുകളിൽ ആശംസകൾ ഒതുങ്ങിയിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamilnadutamilnadu politicsBirthday WishesM.K. StalindmkRahul Gandhi
News Summary - Stalin Greets Rahul Gandhi Despite DMK-Congress Tensions
Next Story