Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range 4 May 2021 5:23 AM GMT Updated On
date_range 4 May 2021 5:23 AM GMTമാധ്യമപ്രവർത്തകരെ മുൻനിര പോരാളികളിൽ ഉൾപ്പെടുത്തി എം.കെ. സ്റ്റാലിൻ
text_fieldsbookmark_border
ചെന്നൈ: മാധ്യമപ്രവർത്തകരെയും മുൻ നിരപോരാളികളിൽ ഉൾപ്പെടുത്തി തമിഴ്നാട്ടിൽ അധികാരത്തിലെത്തിയ ഡി.എം.കെയുടെ ആദ്യ തീരുമാനം. ഡി.എം.കെ പ്രസിഡന്‍റ് എം.കെ. സ്റ്റാലിൻ ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം.
'പത്ര -ദൃശ്യ -ശ്രവ്യ മാധ്യമപ്രവർത്തകർ ജീവൻ അപകടത്തിലാക്കിയാണ് മഴയിലും വെയിലത്തും വെള്ളെപ്പാക്കത്തിലും ജോലി ചെയ്യുന്നത്. തമിഴ്നാട്ടിൽ അവരെ മുൻനിര പോരാളികളായി പ്രഖ്യാപിക്കും' -എം.കെ. സ്റ്റാലിൻ ട്വീറ്റ് ചെയ്തു.
മുൻനിര േപാരാളികളായി പ്രഖ്യാപിച്ചതോടെ എല്ലാ ആനുകൂല്യങ്ങൾക്കും മാധ്യമപ്രവർത്തകർ അർഹരാകും. കൊറോണ വൈറസ് പ്രതിരോധ വാക്സിൻ വിതരണത്തിലും മുൻഗണന ലഭിക്കും.
നേരത്തേ ബിഹാർ, പഞ്ചാബ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ മാധ്യമപ്രവർത്തകരെ മുൻനിര പോരാളികളിൽ ഉൾപ്പെടുത്തിയിരുന്നു.
Next Story