എസ്.ഐ.ആർ ഫോം പൂരിപ്പിക്കാൻ പ്രവർത്തകർ ജനങ്ങളെ സഹായിക്കണമെന്ന് സ്റ്റാലിൻ
text_fieldsചെന്നൈ: തീവ്ര വോട്ടർ പരിഷ്ക്കരണ(എസ്.ഐ.ആർ)ത്തിനുള്ള ഫോറം കണ്ടാൽ തലകറങ്ങുന്നതായും ഫോറം പൂരിപ്പിച്ച് നൽകുന്നതിന് ഡി.എം.കെ പ്രവർത്തകർ സഹായിക്കണമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. തന്റെ നിയമസഭ മണ്ഡലമായ കൊളത്തൂരിലെ ബൂത്ത് ഏജന്റുമാരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കേണ്ട ഗതികേടിലേക്ക് ജനങളെ കേന്ദ്ര സർക്കാറും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും തള്ളിവിട്ടിരിക്കയാണ്. തമിഴ്നാട്ടിൽ വോട്ടർ പട്ടിക പരിഷ്ക്കരണം നടക്കുന്നുണ്ട്. ഫോറം പൂരിപ്പിച്ച് നൽകുന്നതിന് കുറഞ്ഞ കാലയളവ് മാത്രമെയുള്ളു. യഥാർഥ വോട്ടർമാരെ വോട്ടർപട്ടികയിൽനിന്ന് നീക്കിയേക്കുമോയെന്ന ആശങ്ക വ്യാപകമായുണ്ട്.
അത്തരമൊരു സാഹചര്യമുണ്ടാവരുതെന്നതിനാലാണ് ഡി.എം.കെ സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. എസ്.ഐ.ആറിനെതിരെ വ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുകയും സർവകക്ഷി യോഗം വിളിച്ചുകൂട്ടി പ്രമേയം പാസാക്കിയതും ഈ സാഹചര്യത്തിലാണ്. ഡി.എം.കെ സഖ്യത്തിന് വിജയിക്കാൻ കേന്ദ്ര സർക്കാറിന്റെയും തെരഞ്ഞെടുപ്പ് കമീഷന്റെയും സമ്മർദ്ദം അതിജീവിക്കേണ്ടതുണ്ട്. തമിഴ്നാട്ടിലെ മുഖ്യപ്രതിപക്ഷ കക്ഷിയായ അണ്ണാ ഡി.എം.കെ ഉൾപ്പെടെയുള്ള പാർട്ടികൾ എസ്.ഐ.ആറിന് അനുകൂലമാണെന്നതും ശ്രദ്ധേയമാണെന്ന് സ്റ്റാലിൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

