തമിഴ്നാട്ടിലെ സഹ. ബാങ്കുകളിലെ സ്വർണപ്പണയ വായ്പകൾ എഴുതിത്തള്ളും
text_fieldsചെന്നൈ: തമിഴ്നാട്ടിൽ വിവിധ സഹകരണ ബാങ്കുകളിൽ ഒാരോ കുടുംബവും അഞ്ചു പവൻ വരെ പണയെപ്പടുത്തിയെടുത്ത വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. തിങ്കളാഴ്ച നിയമസഭയിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന യോഗ്യരായ ഗുണഭോക്താക്കളുടെ പട്ടിക ബാങ്കുകൾ തയാറാക്കും.
ഇതിനായി 6000 കോടി രൂപയാണ് സർക്കാറിന് അധിക ചെലവുണ്ടാവുകയെന്നും സ്റ്റാലിൻ പറഞ്ഞു. സർക്കാർജോലിയിൽ വനിത സംവരണം 30 ശതമാനത്തിൽനിന്ന് 40 ശതമാനമായി ഉയർത്തും. സെപ്റ്റംബർ 15ന് അണ്ണാ ജന്മദിനത്തിൽ നല്ലനടപ്പ് കണക്കിലെടുത്ത് 700 ജീവപര്യന്തം തടവുകാരെ മോചിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

