Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightത്രിപുര മന്ത്രി...

ത്രിപുര മന്ത്രി വേദിയിൽ വെച്ച്​ സഹപ്രവർത്തകയെ സ്​പർശിച്ചത്​ വിവാദത്തിൽ

text_fields
bookmark_border
ത്രിപുര മന്ത്രി വേദിയിൽ വെച്ച്​ സഹപ്രവർത്തകയെ സ്​പർശിച്ചത്​ വിവാദത്തിൽ
cancel

അഗർത്തല: ത്രിപുരയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ​െങ്കടുക്കുന്ന പരിപാടിയുടെ വേദിയിൽ വെച്ച്​ കായികമന്ത്രി വനിതാമന്ത്രിയോട്​ അപമര്യാദയായി പെരുമാറിയത്​​ വിവാദത്തിൽ. അഗർത്തലയിൽ ശനിയാഴ്​ച നടന്ന പ്രധാനമന്ത്രിയുടെ വിവ ിധ പദ്ധതികളുടെ ഉദ്​ഘാടന വേദിയിലാണ്​ സംഭവം. പ്രധാനമന്ത്രി ഉദ്​ഘാടനം നിർവഹിക്കവെ വേദിയുടെ അരികിലേക്ക്​ മാറി നി ന്ന വനിതാ മന്ത്രിയെ കായിക മന്ത്രിയായ മനോജ്​ കാന്തി ദേവ്​ മോശം രീതിയിൽ സ്​പർശിക്കുകയായിരുന്നു. സംഭവത്തി​​​െൻറ വിഡിയോ ദൃശ്യങ്ങള്‍ സാമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ മന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബും വേദിയിലുണ്ടായിരുന്നു. ഉദ്​ഘാടന ചടങ്ങിനായി വേദിയുടെ അരികിലേക്ക്​ മാറി നിന്ന വനിതാമന്ത്രിയുടെ പിന്നിലായി നിന്ന മനോജ് കാന്തി ദേബ്​ അവരെ സ്​പർശിക്കുന്നതും കൈതട്ടിമാറ്റുന്നതും വിഡിയോ ദൃശ്യങ്ങളിലുണ്ട്. മനോജി​​​െൻറ ഒരുവശത്ത്​ മുഖ്യമന്ത്രി നിൽക്കവെയാണ്​ ഇയാൾ മോശം രീതിയിൽ സഹപ്രവർത്തകയെ സ്​പർശിച്ചത്​.

വനിതാ മന്ത്രിയോട് മോശമായി പെരുമാറിയ മന്ത്രിയെ അറസ്റ്റ് ചെയ്യണമെന്നും പുറത്താക്കണമെന്നും ഇടതുമുന്നണി കണ്‍വീനര്‍ ബിജന്‍ദാര്‍ ആവശ്യപ്പെട്ടു. ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരേ അതിക്രമങ്ങള്‍ വര്‍ധിച്ചെന്നും മന്ത്രി തന്നെ സഹപ്രവര്‍ത്തകയെ പരസ്യമായി അപമാനിക്കുന്നത് ലജ്ജാകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാൽ മന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കാനാണ് പ്രതിപക്ഷത്തി​​​െൻറ ആരോപണമെന്നാണ്​​ ബി.ജെ.പിയുടെ പ്രതികരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiColleagueTripura Minister
News Summary - On Stage With PM Modi, Tripura Minister Groped Colleague- India news
Next Story