Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജീവനക്കാരുടെ സമരത്തിൽ ബംഗളൂരു മെട്രോ നിലച്ചു

text_fields
bookmark_border
ജീവനക്കാരുടെ സമരത്തിൽ ബംഗളൂരു മെട്രോ നിലച്ചു
cancel

ബംഗളൂരു: സഹപ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ബംഗളൂരു മെട്രോ റെയിൽ ജീവനക്കാർ നടത്തിയ പണിമുടക്കിൽ പൊതുഗതാഗതം തടസപ്പെട്ടു. രാവിലെ അഞ്ചു മണി മുതൽ ബംഗളൂരു നഗരത്തിലെ വിവിധ സ്ഥലങ്ങളിലേക്കുള്ള മെട്രോ സർവീസുകൾ പ്രവർത്തിക്കുന്നില്ല. മെട്രോ റെയിൽ ജീവനക്കാരെ പൊലീസ് മർദിച്ചതിൽ പ്രതിഷേധിച്ചാണ് ജീവനക്കാർ മിന്നൽ സമരം നടത്തുന്നത്. 

മെട്രോ ജീവനക്കാരായ 35 പേരെയാണ് പൊലീസ് മർദിച്ചത്. സുരക്ഷാ ചുമതലയുള്ള പൊലീസുകാരെ ആക്രമിച്ച സംഭവത്തിൽ ആറു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായ നാലു പേരെ പൊലീസ് വിട്ടയച്ചിരുന്നു. ബാക്കിയുള്ള രണ്ടു പേരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് ജീവനക്കാർ സമര രംഗത്തിറങ്ങിയത്. 


 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Staff Protests: Metro Services Halt Bengaluru -india news
Next Story