സാംസ്കാരിക ഭൂപടം വരച്ച് ദേശീയ സാഹിത്യോത്സവിന് സമാപ്തി
text_fieldsഎസ്.എസ്.എഫ് നാഷനൽ സാഹിത്യോത്സവിൽ രണ്ടാംസ്ഥാനം നേടിയ കേരള സ്റ്റേറ്റ് ടീം ഫാസിൽ റസ്‌വി കാവൽക്കട്ടയിൽ നിന്നു ട്രോഫി സ്വീകരിക്കുന്നു
ഗുണ്ടക്കൽ (ആന്ധ്ര പ്രദേശ്): ഇന്ത്യയുടെ സാംസ്കാരിക-ഭാഷാ വൈവിധ്യങ്ങളുടെയും രാഷ്ട്രീയ ഉദ്ബുദ്ധതയുടെയും ജനാധിപത്യ ഭൂപടം വേദികളിലരങ്ങേറ്റി എസ്.എസ്.എഫ് ദേശീയ സാഹിത്യോത്സവിന് സമാപ്തി. കാശ്മീർ മുതൽ കേരളം വരെയുള്ള 24 സംസ്ഥാനങ്ങളിൽ നിന്നുള്ള സാംസ്കാരിക ബഹുസ്വരതകൾ യുവ പ്രതിഭകളിലൂടെ ഒരു വേദിയിൽ സംഗമിക്കുന്ന ഇന്ത്യയിലെ അത്യപൂർവ സാംസ്കാരിക പരിശ്രമത്തിന്റെ മൂന്നാമത് പതിപ്പിനാണ് ആന്ധ്രയിലെ ഗുണ്ടക്കലിൽ സമാപനമായത്.
24 സംസ്ഥാന ടീമുകൾ പങ്കെടുത്ത മത്സരങ്ങളിൽ 429 പോയന്റ് നേടി കർണാടക ചാമ്പ്യൻമാരായി. 379 പോയന്റ് നേടി കേരള രണ്ടാം സ്ഥാനവും 301 പോയന്റ് നേടി ജമ്മുകശ്മീർ മൂന്നാം സ്ഥാനവും നേടി. സാഹിത്യോത്സവിലെ പെൻ ഓഫ് ദി ഫെസ്റ്റായി കേരളത്തിൽ നിന്നുള്ള റിസ്‌വാൻ നവാബും സ്റ്റാർ ഓഫ് ദി ഫെസ്റ്റായി ജമ്മുകശ്മീരിൽ നിന്നുള്ള ആഖിബ് ഹാശിമിയും തിരഞ്ഞെടുക്കപ്പെട്ടു. സമാപന സംഗമം ഡോ. മിസ്‌ഹബ് സൽമാൻ അൽ സാമുറായ് ബാഗ്ദാദ് ഉദ്ഘാടനം ചെയ്തു. ഡോ.ഫാറൂഖ് നഈമി കേരള, നൗശാദ് ആലം മിസ്ബാഹി ഒഡീഷ, സി.പി. ഉബൈദുല്ല സഖാഫി, മുഹമ്മദ് ശരീഫ് നിസാമി, ഫാഖീഹുൽ ഖമർ സഖാഫി ബീഹാർ, ഫാസിൽ റസ്‌വി കാവൽകട്ടെ, സുഫിയാൻ സഖാഫി കർണാടക, അബ്ദുറഹ്മാൻ ബുഖാരി ഡൽഹി, ശരീഫ് ബാംഗ്ലൂർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

