എസ്.എസ്.എഫ് ദേശീയ സാഹിത്യോത്സവ് കലാകിരീടം ജമ്മു കശ്മീരിന്
text_fieldsന്യൂഡൽഹി: പശ്ചമ ബംഗാളിൽ നടന്ന എസ്.എസ്.എഫ് രണ്ടാമത് ദേശീയ സാഹിത്യോത്സവില്‍ ജമ്മു കശ്മീരിന് കലാകിരീടം. ഡല്‍ഹി രണ്ടാംസ്ഥാനവും കേരളം മൂന്നാം സ്ഥാനവും നേടി. 82 ഇനങ്ങളില്‍ 26 സംസ്ഥാന ടീമുകള്‍ മത്സരിച്ച സാഹിത്യോത്സവില്‍ 422 പോയിന്‍റുകളാണ് ജമ്മു കശ്മീര്‍ നേടിയത്. ഡല്‍ഹി-267, കേരളം-244 പോയിന്‍റുകള്‍ വീതം നേടി. ജേതാക്കള്‍ക്ക് പശ്ചമ ബംഗാള്‍ ഉപഭോക്തൃകാര്യ മന്ത്രി ബിപ്ലബ് മിത്ര ട്രോഫി സമ്മാനിച്ചു.
മൂന്നു ദിവസങ്ങളിലായി പശ്ചിമ ബംഗാൾ ദക്ഷിണ്‍ ധിനാജ്പൂര്‍ ജില്ലയിലെ താപനില്‍ നടന്നുവന്ന സാഹിത്യോത്സവ് ഞായാറാഴ്ചയാണ് സമാപിച്ചത്. സമാപന സമ്മേളനം മന്ത്രി ബിപ്ലബ് മിത്ര ഉദ്ഘാടനം ചെയ്തു. എസ്.എസ്.എഫ് ദേശീയ സമിതി ഉപാധ്യക്ഷന്‍ സിപി ഉബൈദുല്ല സഖാഫി അധ്യക്ഷത വഹിച്ചു.
ബലൂര്‍ഗട്ട് നഗരസഭ ചെയര്‍മാന്‍ അശോക് മിത്ര, സെന്‍ട്രല്‍ കോഓപറേറ്റീവ് ബേങ്ക് പ്രസിഡന്റ് ബിപ്ലവ് ഖാ, സാമൂഹിക പ്രവര്‍ത്തകന്‍ ശര്‍ദുല്‍ മിത്ര, ജില്ലാ പഞ്ചായത്ത് അംഗം മാഫിജുദ്ദീന്‍ മിഅ, ആരോഗ്യ സമിതി ചെയര്‍മാന്‍ അംജദ് മണ്ടല്‍, പഞ്ചായത്ത് സമിതി അംഗം രാജുദാസ് സംബന്ധിച്ചു. എസ്.എസ് എഫ് ദേശീയ പ്രസിഡന്‍റ് ഡോ. പി.എ ഫാറൂഖ് നഈമി, ജന. സെക്രട്ടറി നൗശാദ് ആലം മിസ്ബാഹി, ശൗക്കത്ത് നഈമി അല്‍ ബുഖാരി, സുഹൈറുദ്ദീന്‍ നൂറാനി, സൈഉര്‍റഹ്മാന്‍ റസ്‌വി, ശരീഫ് നിസാമി, മുഹമ്മദ് വി.പി.കെ തുടങങിയർ സംസാരിച്ചു. 2023ലെ സാഹിത്യോത്സവ് ആന്ധ്രപ്രദേശില്‍ വെച്ചു നടക്കുമെന്ന പ്രഖ്യാപനവും സമാപനത്തില്‍ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

