Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാബറി കേസിൽ ഷാരൂഖ്​...

ബാബറി കേസിൽ ഷാരൂഖ്​ ഖാൻ മധ്യസ്​ഥൻ; ചീഫ്​ ജസ്റ്റീസ്​ ബോബ്​ഡെയുടെ ആഗ്രഹം വെളിപ്പെടുത്തി​ സഹപ്രവർത്തകൻ

text_fields
bookmark_border
SRK For Ayodhya Mediation? Chief Justice
cancel

ന്യൂദൽഹി: ബാബറി കേസിൽ ബോളിവുഡ്​ താരം ഷാരൂഖ്​ഖാനെ മധ്യസ്​ഥനാക്കാൻ ചീഫ്​ ജസ്റ്റീസ്​ എസ്​.എ.ബോബ്​ഡെ ആഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തൽ. ചീഫ്​ ജസ്റ്റീസിന്‍റെ വിടവാങ്ങൽ ചടങ്ങിലാണ്​ സഹപ്രവർത്തകരിലൊരാൾ ഇക്കാര്യം വെളി​െപ്പടുത്തിയത്​. ഇതുസംബന്ധിച്ച്​ ഷാരൂഖ്​ഖാനോട്​ സംസാരിച്ചിരുന്നതായും അദ്ദേഹം മധ്യസ്​ഥതക്ക്​ സമ്മതിച്ചതായും സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്‍റ്​ വികാസ് സിങ്​ പറഞ്ഞു. എന്നാൽ നിർഭാഗ്യവശാൽ അത്​ സംഭവിച്ചില്ലെന്നും സിങ്​ ഓൺലൈൻ വിടവാങ്ങൾ ചടങ്ങിൽ പറഞ്ഞു.


'അയോധ്യ തർക്കത്തിൽ ഷാരൂഖ് ഖാനെ മധ്യസ്ഥനാക്കിയാലോ എന്ന് ജസ്റ്റിസ് ബോബ്ഡെ എന്നോട് ചോദിച്ചു. തുടർന്ന്​ ഞാൻ എസ്.ആർ.‌കെയുമായി സംസാരിച്ചു. അദ്ദേഹം മധ്യസ്ഥതവഹിക്കുന്നതിൽ സന്തോഷവാനായിരുന്നു. പക്ഷേ നിർഭാഗ്യവശാൽ അത്​ സംഭവിച്ചില്ല' -വികാസ്​ സിങ്​ പറഞ്ഞു. മുൻ സുപ്രീം കോടതി ജഡ്ജി എഫ്.എം.ഐ കലിഫുല്ല, ശ്രീ ശ്രീ രവിശങ്കർ, മുതിർന്ന അഭിഭാഷകൻ ശ്രീറാം പഞ്ചു എന്നിവരായിരുന്നു സുപ്രീം കോടതി നിയോഗിച്ച ബാബറി കേസ്​ മധ്യസ്ഥപാനലിലെ മൂന്ന് അംഗങ്ങൾ. മധ്യസ്ഥസംഘം കക്ഷികളോട്​ നിരവധി തവണ ചർച്ചകൾ നടത്തിയെങ്കിലും പരിഹാരമാർഗ്ഗം കണ്ടെത്തുന്നതിൽ പരാജയപ്പെടുകയായിരുന്നു. തുടർന്ന്​ കേസ് സുപ്രീംകോടതിയിൽ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് തീരുമാനിച്ചു. ചീഫ് ജസ്റ്റിസ് ബോബ്ഡെയുടെ ബൈക്കുകളോടുള്ള അഭിനിവേശത്തെക്കുറിച്ചും വികാസ് സിങ്​ തന്‍റെ പ്രസംഗത്തിൽ പരാമർശിച്ചു. ഹാർലി ഡേവിഡ്‌സൺ ബൈക്കുകൾ അദ്ദേഹത്തിന്​ ഏറെ പ്രിയപ്പെട്ടതായിരുന്നെന്ന്​ സിങ്​ പറഞ്ഞു.

'ഒരിക്കൽ എന്‍റെ ഹാർലി ഡേവിഡ്‌സൺ ബൈക്ക് വിൽക്കാൻ ഞാൻ തീരുമാനിച്ചു. നിങ്ങൾ എന്തിനാണ് ഇത് വിൽക്കുന്നതെന്നാണ്​ വിവരമറിഞ്ഞ ബോബ്​ഡെ ചോദിച്ചത്​. ഇത്​ എനിക്ക്​ തന്നൂടെ എന്നും അദ്ദേഹം ചോദിച്ചു. ബൈക്ക്​ ഏറെ ഭാരം കൂടിയതാണെന്ന് ഞാൻ പറഞ്ഞു. പക്ഷേ കുട്ടിക്കാലം മുതൽ തന്നെ ബൈക്കുകൾ ഓടിക്കുമെന്നായിരുന്നു ​അദ്ദേഹത്തിന്‍റെ മറുപടി. ബൈക്കിൽ നിന്ന്​ വീണ്​ ബോബ്​ഡെക്ക്​ പരിക്ക്​ പറ്റിയിട്ടുണ്ട്​'-സിങ്​ ഓർമകൾ പങ്കുവെച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shahrukh khanSA BobdebabarimasjidAyodhya Mediation
Next Story