Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'പെട്രോൾ വില...

'പെട്രോൾ വില ലിറ്ററിന്​ 111.1 രൂപ; താങ്ക്​യൂ മോദിജീ, ജനങ്ങളുടെ പണം കൊണ്ട്​ കൂടുതൽ പെഗസസ്​ ലൈസൻസ്​ വാങ്ങൂ'

text_fields
bookmark_border
Petrol Diesel Price Hike
cancel

ന്യൂഡൽഹി: പെട്രോൾ വില ലിറ്ററിന്​ 111.1 രൂപയിലെത്തിയതിനെ പരിഹസിച്ച്​ കോൺഗ്രസ്​ നേതാവ്​ വൈ.ബി. ശ്രീവത്​സ. പെട്രോൾ വില നൂറു കടന്നതിന്​ പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ ട്രോളുകൾ നിറഞ്ഞിരുന്നു. തുടർന്ന്​ ദിനംപ്രതിയെന്നോണം വർധിപ്പിക്കുന്ന ഇന്ധനവില 111 രൂപ കടന്ന സാഹചര്യത്തിലാണ്​ ശ്രീവത്​സയുടെ വിമർശനം.

രാജ്യത്ത്​ പെട്രോളിന്​ 111.10 രൂപയെത്തിയ ഇന്ന്​ ​െപട്രോൾ ഫ്യുവൽ ഡിസ്​പെൻസർ മെഷിനിൽ ആ തുക പ്രദർശിപ്പിച്ചതിന്‍റെ ചിത്രം സഹിതമാണ്​ ശ്രീവത്​സയുടെ ട്വീറ്റ്​.

'പെട്രോൾ വില ലിറ്ററിന്​ 111.1 രൂപ; നന്ദി മോദിജീ, ജനങ്ങളുടെ പണം​ കൂടുതൽ പെഗസസ്​ ലൈസൻസ്​ വാങ്ങാൻ ഉപയോഗിക്കൂ' -ശ്രീവത്​സ ട്വീറ്റ്​ ചെയ്​തു. ട്വീറ്റിന്​ കീഴിൽ വിലവർധനവിൽ ​പ്രതിഷേധിച്ച്​ നിരവധി കമന്‍റുകളുമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:price hikedSrivatsa
News Summary - Srivatsa Trolls Modi On Petrol Price Hike
Next Story