Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിദ്യാർഥിയുടെ മുഖത്ത്​...

വിദ്യാർഥിയുടെ മുഖത്ത്​ നിരവധി തവണ ആഞ്ഞടിച്ച്​ അധ്യാപകൻ; ശ്രീനഗറിലെ സ്വകാര്യ ട്യൂഷൻ സെന്‍ററിനെതിരെ പ്രതിഷേധം -Video

text_fields
bookmark_border
Srinagar teacher thrashes student in viral video
cancel

ന്യൂഡൽഹി: ശ്രീനഗറിലെ സ്വകാര്യ കോച്ചിങ്​ സെന്‍ററിൽ അധ്യ​ാപകൻ വിദ്യാർഥിയെ മർദിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്​. നിരവധി തവണ വിദ്യാർഥിയുടെ മുഖത്ത്​ അധ്യാപകൻ ആഞ്ഞടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചതോടെ വിദ്യാർഥികളുടെയും ആക്​ടിവിസ്റ്റുകളുടെയും ഇടയിൽ പ്രതിഷേധം ശക്തമായി.

വിഡിയോ വൈറലായതോടെ സ്​ഥാപനത്തിനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി ജമ്മു കശ്​മീൻ വിമൺ ആൻഡ്​ ചൈൽഡ്​ റൈറ്റ്​സ്​ കമീഷൻ മുൻ ചെയർപേഴ്​സൺ വസുന്ധര പതക്ക്​ മസൂദി ആവശ്യപ്പെട്ടു. അധ്യാപകനെ അതിക്രൂരൻ എന്ന്​ വിശേഷിപ്പിക്കുകയും ചെയ്​തു.

ദിവസങ്ങൾക്ക്​ മുമ്പാണ്​ സംഭവം നടന്നതെങ്കിലും ബുധനാഴ്ചയാണ്​ ദൃശ്യങ്ങൾ വൈറലാകുന്നത്​. സഹപാഠികളിലൊരാളാണ്​ അധ്യാപകൻ വിദ്യാർഥിയെ മർദിക്കുന്ന ദൃശ്യങ്ങൾ പകർത്തിയത്​. തുടർന്ന്​ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്​തു.

ദൃശ്യങ്ങൾ വൈറലായതോടെ സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ പങ്കുവെച്ച്​ ഇഷ്​ഫാക്​ അഹ്​മദ്​ എന്നയാൾ ട്വീറ്റ്​ ചെയ്​തു. കെമിസ്​ട്രി അധ്യാപകനായ അഹ്​മദ്​ സെവായ്​ൽ ആണ്​ വിദ്യാർഥിയെ മർദിക്കുന്നതെന്ന്​​ ഇഷ്​ഫാക്​ ട്വീറ്റിൽ പറയുന്നു. അതേസമയം സംഭവത്തിൽ ട്യൂഷ​ൻ സെന്‍റർ ഇതു​വരെ പ്രതികരിച്ചിട്ടില്ല.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Child AbuseSrinagarviral videoteacher thrashes student
News Summary - Srinagar teacher thrashes student in viral video
Next Story