Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൃദംഗ വാദകൻ ശ്രീധർ പാർഥസാരഥി കച്ചേരിക്കിടെ മരിച്ചു

text_fields
bookmark_border
മൃദംഗ വാദകൻ ശ്രീധർ പാർഥസാരഥി കച്ചേരിക്കിടെ മരിച്ചു
cancel

പുണെ: ലോകമറിയുന്ന മൃദംഗ വാദകൻ ശ്രീധർ പാർഥസാരഥി കച്ചേരിക്കിടെ അരങ്ങിൽ കുഴഞ്ഞുവീണ് മരിച്ചു. പുണെ ബാലെവാഡിയിൽ ശനിയാഴ്ച രാവിലെ നടന്ന കർണാട്ടിക് കച്ചേരിക്കിടെയായിരുന്നു അന്ത്യം. 54കാരനായ ശ്രീധർ മുംബൈയിലാണ് താമസം. ‘ദീപാവലി പഹാത്’ എന്ന പരിപാടിയിൽ ഒരു മണിക്കൂറോളം നീളുന്ന വാദ്യപ്രകടനത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു. ഉമയാണ് ഭാര്യ: മകൾ: സുകൃതി.

കാരൈക്കുടി ആർ. ചന്ദ്രമൗലിയുടെ ശിഷ്യനായ പാർഥസാരഥി നാല് പതിറ്റാണ്ടിലേറെയായി ലോകപ്രശസ്തർക്കൊപ്പം മൃദംഗം വായിച്ചിട്ടുണ്ട്. ഡി.കെ. പട്ടമ്മാൾ, ബാലമുരളീകൃഷ്ണ, മധുരൈ ജി.എസ്. മണി തുടങ്ങിയവർക്കൊപ്പം കർണാട്ടിക് കച്ചേരികളിൽ പാർഥസാരഥിയുമുണ്ടായിരുന്നു. വിദേശ കലാകാരന്മാർക്കൊപ്പം ഫ്യൂഷനുകളും അവതരിപ്പിച്ചു.

ജാസ് വിദഗ്ധനായ ലൂയി ബാങ്ക്സുമായുള്ള ഫ്യൂഷൻ ഏറെ ശ്രദ്ധേയമായിരുന്നു. ഉസ്താദ് അല്ലാരാഖ, സക്കീർ ഹുസൈൻ, ഫസൽ ഖുറേഷി, തൗഫീഖ് ഖുറേഷി, ശങ്കർ മഹാദേവൻ എന്നിവർക്കൊപ്പം സ്റ്റേജ് പങ്കിട്ടു. ശങ്കർ മഹാദേവന്റെ തുടക്കകാലം മുതൽ പാർഥസാരഥി ഒപ്പമുണ്ട്. ഏറ്റവും മികച്ച വാദ്യകലാകാരന്മാരിൽ ഒരാളും അസാധാരണ സംഗീതജ്ഞനുമായിരുന്നു അദ്ദേഹമെന്ന് ശങ്കർ മഹാദേവൻ അനുസ്മരിച്ചു. 40 വർഷം മുമ്പ് താൻ അവതരിപ്പിച്ച ആദ്യത്തെ കർണാടക ശാസ്ത്രീയ സംഗീത കച്ചേരിയിൽ പാർഥസാരഥി പങ്കാളിയായിരുന്നുവെന്ന് മഹാദേവൻ സോഷ്യൽ മീഡിയയിലെ വികാരഭരിതമായ കുറിപ്പിൽ ഓർത്തെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sridhar Parthasarathy dies on stage
Next Story