Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശ്രീ ശ്രീ രവിശങ്കർ സഞ്ചരിച്ച ഹെലികോപ്ടറിന് സത്യമംഗലം വനത്തിൽ അടിയന്തര ലാൻഡിങ്
text_fieldsbookmark_border
ചെന്നൈ: ആർട് ഓഫ് ലിവിങ് സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കർ സഞ്ചരിച്ച ഹെലികോപ്ടറിന് മോശം കാലാവസ്ഥയെ തുടർന്ന് തമിഴ്നാട്ടിലെ സത്യമംഗലം വനത്തിൽ അടിയന്തര ലാൻഡിങ്. തിരുപ്പൂരിലേക്കുള്ള യാത്രക്കിടെ ഇന്ന് രാവിലെയാണ് സംഭവം. കടമ്പൂരിലായിരിലെ ആദിവാസി മേഖലയിൽ ഹെലികോപ്ടർ സുരക്ഷിതമായി ലാൻഡിങ് നടത്തി. 50 മിനുട്ടിന് ശേഷമാണ് ഹെലികോപ്ടർ യാത്ര തുടർന്നത്.
ബംഗളൂരുവിൽ നിന്ന് തിരുപ്പൂരിലെ ക്ഷേത്രത്തിൽ കുംഭാഭിഷേകത്തിനായി വരികയായിരുന്നു രവിശങ്കറും സംഘവും. കനത്ത മൂടൽമഞ്ഞിനെ തുടർന്നാണ് ഈറോഡിന് സമീപം സത്യമംഗലം വനത്തിൽ അടിയന്തര ലാൻഡിങ് ആവശ്യമായി വന്നത്. വിവരമറിഞ്ഞ് നിരവധിയാളുകൾ സ്ഥലത്തെത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

