‘പത്മാവത്’ റാണി പത്മിനിക്കുള്ള ആദരമെന്ന് ശ്രീ ശ്രീ രവിശങ്കർ
text_fieldsന്യൂഡൽഹി: സഞജയ് ബൻസാലി ചിത്രം പത്മാവതിന് പിന്തുണയുമായി ശ്രീ ശ്രീ രവിശങ്കർ. ബുധനാഴ്ച രാത്രി നടന്ന പ്രത്യേക പ്രദർശനത്തിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പത്മാവത് സിനിമ ഇഷ്ടമായി. ചിത്രത്തിൽ മോശമായി ഒന്നും തന്നെയില്ല. ചിത്രത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ എന്തിനെന്ന് മനസിലാകുന്നില്ല. പത്മാവത് രജ്പുത് വിഭാഗത്തിെൻ അഭിമാനമുയർത്തുന്ന ചിത്രമാണ്. റാണി പത്മിനിക്കുള്ള ആദരവാണ് സിനിമയെന്നും രവിശങ്കർ പറഞ്ഞു.
പത്മാവത് രാജ്യം മുഴുവൻ ആഘോഷിക്കേണ്ട സിനിമായാണ്. ചിത്രം എല്ലാവരും കാണണമെന്നും ശ്രീ ശ്രീ രവിശങ്കർ ആവശ്യപ്പെട്ടു.
ചിത്രത്തിന്റെ പ്രദർശനം ക്രമസമാധാനം തകർക്കുമെന്ന വാദം തള്ളികളഞ്ഞ സുപ്രീംകോടതി പത്മാവതിന് നാലു സംസ്ഥാനങ്ങൾ ഏർപ്പെടുത്തിയ വിലക്ക് റദ്ദാക്കിയിരുന്നു. രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാന എന്നീ സംസ്ഥാനങ്ങളുടെ പ്രദർശന വിലക്കാണ് കോടതി റദ്ദാക്കിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
