മംഗളൂരു പബ് അക്രമം: പ്രമോദ് മുത്തലിഖ് അടക്കം മുഴുവൻ പ്രതികളേയും വെറുതെ വിട്ടു
text_fieldsമംഗളൂരു: ഏറെ കോളിളക്കം സൃഷ്ടിച്ച 2009ലെ മംഗളൂരു പബ് അക്രമകേസിലെ മുഴുവൻ പ്രതികളേയും മംഗളൂരു ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വെറുതെവിട്ടു. തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജ് മഞ്ചുനാഥിന്റെ വിധി.
ജനുവരി 24നായിരുന്നു തുറമുഖനഗരത്തെ നടുക്കിയ അക്രമം. ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിഖിൻെറ നേതൃത്വത്തിൽ നാൽപ്പതോളം യുവാക്കൾ സംഘടിച്ചെത്തി സദാചാരഗുണ്ടാ അക്രമം അഴിച്ചുവിടുകയിയിരുന്നു. സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർക്ക് പരുക്കേറ്റു.രണ്ട് സ്ത്രീകൾ ദീർഘകാലം ചികിത്സയിലായിരുന്നു.
ശ്രീരാമ സേനപ്രവർത്തകർ എന്ന് അവകാശപ്പെട്ട അക്രമികളിൽ പ്രതികളിൽ 30 പേരെയും വിചാരണ ചെയ്തിരുന്നു. 27സാക്ഷികളെയും വിസ്തരിച്ചു. ദൃശ്യങ്ങളും കോടതിയിൽ ഹാജരാക്കി. മംഗളൂരു പബ് അക്രമത്തുടർച്ചയായി കർണാടകയിലും കാസർക്കോട്ടും ശ്രീരാമസേന അക്രമം വ്യാപിച്ചിരുന്നു. മുസ്ലിം യുവാവുമായി ബസ്സിൽ സംസാരിച്ചതിന്റെ പേരിൽ അന്നത്തെ മഞ്ചേശ്വരം എം.എൽ.എയും സി.പി.എം നേതാവുമായ സി.എച്ച്.കുഞ്ഞമ്പുവിന്റെ മകളെ ശ്രീരാമസേനക്കാർ തട്ടിക്കൊണ്ടുപോയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
