ശ്രീലങ്കൻ പ്രധാനമന്ത്രി കേരളത്തിൽ
text_fieldsകാസർകോട്: ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിെങ്ക കാസർകോെ ട്ടത്തി. ബേള കുമാരമംഗലം സുബ്രഹ്മണ്യക്ഷേത്രത്തിൽ പ്രത്യേകപൂജക്കായാ ണ് അദ്ദേഹമെത്തിയത്. കൂടെ ഭാര്യ മൈത്രയും ശ്രീലങ്കൻ ൈഹകമീഷണറും പേഴ്സനൽ സെക്രട്ടറിമാരുമുണ്ട്.
ഹെലികോപ്ടറിൽ ബംഗളൂരു വഴി വെള്ളിയാഴ്ച രാവിലെ 8.40ന് മംഗളൂരുവിലെത്തിയ പ്രധാനമന്ത്രി കാർമാർഗം കൊല്ലൂരിലേക്ക്് പോയി. പിന്നീട് ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രവും സന്ദർശിച്ചു. വൈകീട്ട് ഹെലികോപ്ടറിലാണ് കേരളത്തിലേക്ക് തിരിച്ചത്. ബേക്കലിൽ താജ് ഹോട്ടലിൽ താമസിച്ച് ശനിയാഴ്ച രാവിെല ബേള കുമാരമംഗലം സുബ്രഹ്മണ്യക്ഷേത്രം സന്ദർശിക്കും.
